Jamanthi Flowering Tips Using Chiratta : നമ്മുടെയെല്ലാം വീടുകളിൽ മുറ്റത്തിനോട് ചേർന്ന് ഒരു ചെറിയ പൂന്തോട്ടമെങ്കിലും സെറ്റ് ചെയ്യണം എന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ പൂന്തോട്ടം സെറ്റ് ചെയ്യുമ്പോൾ ജമന്തിച്ചെടി നട്ട് പിടിപ്പിച്ചാലും അത് പെട്ടെന്ന് ഉണങ്ങി പോകുന്നു എന്ന് പരാതി പറയുന്ന പലരും ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു ചെടി നടൽ രീതി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ ജമന്തിച്ചെടി നടാനായി വീട്ടിൽ ബാക്കിവന്ന ചിരട്ട ഉപയോഗപ്പെടുത്താവുന്നതാണ്. ചിരട്ടയിൽ മുക്കാൽ ഭാഗത്തോളം പോട്ടിംഗ് മിക്സ് നിറച്ചു കൊടുക്കുക. പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ അതിൽ വളക്കൂട്ട് ഇട്ടുകൊടുക്കുകയാണെങ്കിൽ ചെടി പെട്ടെന്ന് വളർന്നു കിട്ടുന്നതാണ്. അതിനായി ചാണകത്തിന്റെ പൊടി, ചാരത്തിന്റെ പൊടി എന്നിവയെല്ലാം ഉപയോഗിക്കാം. അതുപോലെ പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ ജൈവ കമ്പോസ്റ്റ് അതിൽ ചേർത്തു വേണം ഉണ്ടാക്കാൻ.
അതിനായി അടുക്കളയിൽ നിന്നും ബാക്കി വരുന്ന പച്ചക്കറി വേസ്റ്റും മറ്റും മണ്ണിൽ ചേർത്ത് കൊടുക്കാവുന്നതാണ്. ചെടി നടാനായി തണ്ട് തിരഞ്ഞെടുക്കുമ്പോൾ അത്യാവശ്യം മൂത്ത തണ്ടു നോക്കി വേണം തിരഞ്ഞെടുക്കാൻ. തണ്ടിന്റെ അറ്റം ഒരു ബ്ലേഡ് ഉപയോഗിച്ച് കട്ട് ചെയ്ത ശേഷം ഇലകളെല്ലാം കളയാനായി ശ്രദ്ധിക്കുക. ഇലകൾ ഉള്ള തണ്ടാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഒന്നോ രണ്ടോ ഇലകൾ മാത്രം നിർത്തി വേണം ചെടി നടാൻ. ചെടി ചിരട്ടയിൽ നട്ടശേഷം അല്പം വെള്ളം തളിച്ചു കൊടുക്കാവുന്നതാണ്.
ഈയൊരു രീതിയിൽ കുറച്ച് ദിവസം ചിരട്ടയിൽ തണ്ട് ഇരിക്കുമ്പോൾ തന്നെ അതിൽനിന്നും മണ്ണിലേക്ക് വേര് പിടിച്ച് കിട്ടുന്നതാണ്. ശേഷം ചെടി റീപോട്ട് ചെയ്ത് എടുക്കാവുന്നതാണ്. അതുപോലെ തണ്ടു നടന്നതിനു മുൻപായി കറ്റാർവാഴയുടെ നീരിൽ ഒന്നു മുക്കിയ ശേഷം നടുകയാണെങ്കിലും പെട്ടെന്ന് തണ്ടുപിടിച്ചു കിട്ടും. ഈയൊരു രീതിയിൽ എത്ര കുറഞ്ഞ സ്ഥലത്തും എളുപ്പത്തിൽ ജമന്തിച്ചെടി വളർത്തിയെടുക്കാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Poppy vlogs