കരിയില മാത്രം മതി! ഇനി 20 ദിവസം വേണ്ട! വെറും 5 ദിവസം കൊണ്ട് അടിപൊളി കരിയില കമ്പോസ്റ്റ് റെഡി!! | Kariyila Compost Making

Kariyila Compost Making

Kariyila Compost Making : വീട്ടിൽ ചെറിയ രീതിയിലെങ്കിലും ജൈവകൃഷി നടത്തുന്നവർ നല്ല രീതിയിൽ വിളവ് ലഭിക്കാനായി പല രീതിയിലുള്ള വളങ്ങളും പരീക്ഷിച്ച് നോക്കിയിട്ടുണ്ടാകും. എന്നാൽ സാധാരണ രീതിയിലുള്ള വളപ്രയോഗങ്ങൾ നടത്തിയാൽ ഒന്നും തന്നെ നല്ല രീതിയിൽ വിളവ് ലഭിക്കാറില്ല. അതേസമയം തൊടിയിലെ കരിയില ഉപയോഗപ്പെടുത്തി ജൈവ സമ്പുഷ്ടമായ ഒരു കരിയില കമ്പോസ്റ്റ് എങ്ങിനെ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ കരിയില കമ്പോസ്റ്റ് തയ്യാറാക്കാനായി ആദ്യം തന്നെ തൊടിയിൽ നിന്നും നന്നായി ഉണങ്ങിയ കരിയില നോക്കി അടിച്ചു കൂട്ടിയെടുക്കുക. ഒരു കാരണവശാലും ചില്ലകളോ, കൊമ്പോ ഇലകളോടൊപ്പം ഇല്ല എന്ന കാര്യം ഉറപ്പുവരുത്തണം. ഈയൊരു കരിയില കൈ ഉപയോഗിച്ച് നല്ലതുപോലെ പൊടിച്ച ശേഷം വെള്ളത്തിൽ ഇട്ടുവയ്ക്കുക. കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും കരിയില വെള്ളത്തിൽ ഇട്ടു വച്ചു കഴിഞ്ഞാൽ പെട്ടെന്ന് കുതിർന്നു കിട്ടുന്നതാണ്.

കരിയില വെള്ളത്തിൽ കിടന്ന് കുതിർന്നു കഴിഞ്ഞാൽ വളക്കൂട്ട് തയ്യാറാക്കാം. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കരിയില ഉപയോഗിച്ചുള്ള ഈയൊരു വളക്കൂട്ട് തയ്യാറാക്കാനായി അഞ്ചു ദിവസം മുൻപ് തന്നെ കഞ്ഞിവെള്ളം, ചാണക വെള്ളം എന്നിവ പുളിപ്പിക്കാനായി മാറ്റിവയ്ക്കണം. ശേഷം ഒരു വലിയ ചാക്കെടുത്ത് അതിന്റെ ആദ്യത്തെ ലയറിൽ കുതിരാനായി ഇട്ടുവച്ച കരിയിലയിൽ നിന്നും ഒരു പിടി അളവിൽ നിറച്ചു കൊടുക്കാം. ശേഷം പുളിപ്പിച്ചുവെച്ച കഞ്ഞി വെള്ളവും, ചാണക വെള്ളവും നല്ലതുപോലെ മിക്സ് ചെയ്ത് അതിന്റെ സ്ലറി കരിയിലയിൽ ഒഴിച്ചു കൊടുക്കണം. ഈയൊരു രീതിയിൽ രണ്ടോ മൂന്നോ ലയറുകൾ കരിയില, സ്ലറി എന്ന രീതിയിൽ സെറ്റ് ചെയ്ത് കൊടുക്കാം.

ചാക്കിന്റെ ഏറ്റവും മുകളിൽ എത്തുമ്പോൾ ഒരു കയർ ഉപയോഗിച്ച് കെട്ടിക്കൊടുക്കുക. അതുപോലെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ചാക്കിൽ ചെറിയ രീതിയിലുള്ള ഹോളുകൾ ഇട്ടു കൊടുക്കുക. എന്നാൽ മാത്രമേ നല്ല രീതിയിൽ വായു സഞ്ചാരം ലഭിച്ച് വളം പെട്ടെന്ന് തയ്യാറായി കിട്ടുകയുള്ളൂ. ചാക്കിൽ കെട്ടിവച്ച വളം 5 ദിവസം ഇതേ രീതിയിൽ സൂക്ഷിച്ച് പിന്നീട് വളക്കൂട്ടായി ഉപയോഗപ്പെടുത്താവുന്നതാണ്. പച്ചക്കറികളുടെയും, മറ്റു ചെടികളുടെയും വളർച്ച വർദ്ധിപ്പിക്കുന്നതിൽ ഈയൊരു കരിയില വളക്കൂട്ട് വളരെയധികം ഗുണം ചെയ്യുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : A1 lucky life media