ഈ സൂത്രവിദ്യ ചെയ്താൽ മതി! ഇനി എത്ര ചെറിയ മാവും കുലകുത്തി കായ്ക്കും; ചട്ടിയിൽ മാവ് പൂക്കാനും കായ്ക്കാനും ഇങ്ങനെ ചെയ്യൂ!! | Mango Tree in Pot

Mango Tree in Pot

Mango Tree in Pot : പണ്ടു കാലങ്ങളിൽ വീടിനോട് ചേർന്ന് ധാരാളം തൊടിയും മറ്റും ഉള്ളതു കൊണ്ടുതന്നെ അവിടെ മരങ്ങളുടെ എണ്ണവും കൂടുതലായിരിന്നു. പ്ലാവും, മാവും നിറഞ്ഞുനിൽക്കുന്ന തൊടികൾ ഇന്ന് കാണുന്നത് തന്നെ വളരെ കുറവാണ്. മിക്കപ്പോഴും വീടിന്റെ സ്ഥല പരിമിതിയാണ് മരങ്ങളുടെ എണ്ണം കുറയുന്നതിനും ഉള്ള ഒരു പ്രധാന കാരണം. അതിന് ഒരു പരിഹാരമായി ഗ്രോബാഗിൽ വളർത്താവുന്ന മാവും മറ്റു ചെടികളും ഇന്ന് നഴ്സറികളിൽ സുലഭമായി ലഭിക്കുന്നുണ്ട്.

എന്നാൽ അവ വീട്ടിൽ കൊണ്ടു വന്ന് നട്ടാലും ആവശ്യത്തിന് കായ്ഫലങ്ങൾ കിട്ടാറില്ല എന്നതായിരിക്കും പലരുടെയും പരാതി. എന്നാൽ വളരെ ചെറിയ ഒരു മാവ് ആണെങ്കിലും അത് എങ്ങിനെ ചെടി നിറച്ച് കായ്കൾ ഉണ്ടാക്കിയെടുക്കാമെന്ന് മനസ്സിലാക്കാം.ഇതിനായി വളപ്രയോഗം നടത്തുന്നതിന് രണ്ടാഴ്ച മുമ്പ് ഡോളോ മേറ്റ് ഇട്ട് കൊടുക്കണം. ശേഷം ചെടി കൃത്യമായി പ്രൂണിംഗ് ചെയ്താൽ മാത്രമാണ് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. പ്രൂണിംഗ് ചെയ്ത ശേഷം ചെടിക്ക് സാഫ്,പോളിസി അല്ലെങ്കിൽ ബോഡോ മിശ്രിതം നിർബന്ധമായും കൊടുക്കണം.

പ്രൂണിങ് ചെയ്ത തണ്ടിന്റെ ഭാഗങ്ങളിലാണ് ഈ ഒരു മിശ്രിതം അപ്ലൈ ചെയ്തു നൽകേണ്ടത്. സാഫ് പൊടിയാണ് ഉപയോഗിക്കുന്നത് എങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയാണ് അപ്ലൈ ചെയ്ത് നൽകേണ്ടത്.കാൽ ടീസ്പൂൺ അളവിലാണ് ഈ ഒരു പൊടി വെള്ളത്തിൽ കലക്കി എടുക്കേണ്ടത്.ഇത് ഒരു കെമിക്കൽ അടങ്ങിയ വളമാണ്. മാവിന് മാത്രമല്ല ഓർക്കിഡ് പോലുള്ള ചെടികൾക്കും ഈയൊരു മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അത് ചെടി നിറച്ച് പൂക്കൾ ഉണ്ടാകുന്നതിന് സഹായിക്കും.

മാവ് പെട്ടെന്ന് പൂക്കുന്നതിന് ചെയ്യാവുന്ന മറ്റൊരു വളപ്രയോഗം മാണ് കഞ്ഞിവെള്ളത്തിൽ പഴത്തൊലി ഇട്ട മിശ്രിതം അപ്ലൈ ചെയ്ത് നൽകുന്നത്. ഇതിനായി നല്ല പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ പഴത്തൊലി മുറിച്ചിട്ട് അത് രണ്ടോ മൂന്നോ ആഴ്ച അടച്ച് വയ്ക്കണം. ശേഷം ഈയൊരു മിശ്രിതം വെള്ളത്തിൽ ചേർത്ത് ഡയല്യൂട്ട് ചെയ്താണ് ചെടികൾക്ക് ഒഴിച്ചു കൊടുക്കേണ്ടത്. കൂടുതൽ വളപ്രയോഗങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video credit : PRS Kitchen