ഈ ഒരു എണ്ണ മതി ഒറ്റ യൂസിൽ കട്ടകറുപ്പിൽ നീളമുള്ള മുടി ലഭിക്കാൻ! വീട്ടിൽ ഇപ്പോഴും ഉള്ള ഈ 3 ചേരുവ മാത്രം മതി മുടിയുടെ എല്ലാ പ്രശ്‌നങ്ങൾക്കും!! | Natural Hair Oil Hair Grow Faster and Stronger

Natural Hair Oil Hair Grow Faster and Stronger : ഇന്ന് മിക്കവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടി നര വരുന്നത്. അതുപോലെ തന്നെ മുടിക്ക് നീളം കുറവും മുടി കൊഴിച്ചിലും എല്ലാം. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഇതിനൊക്കെയുള്ള നല്ലൊരു പരിഹാരത്തെ കുറിച്ചാണ്. മുടിക്ക് നല്ല നീളവും കറുപ്പും എല്ലാം കിട്ടാൻ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഒരു എണ്ണയുടെ റെസിപ്പി നോക്കിയാലോ? കെമിക്കൽ ഒന്നും ഒട്ടും തന്നെ ചേർക്കാത്ത മുടിക്ക് നല്ല ഗുണങ്ങൾ ലഭിക്കുന്ന ഒരു നാച്ചുറൽ ഹെയർ ഓയിലിന്റെ റെസിപ്പി ആണ് ഇത്. വീട്ടിൽ ഇപ്പോഴും ഉള്ള ഈ 3 ചേരുവ മാത്രം മതി ഈ കിടിലൻ ഹെയർ ഓയിൽ ഉണ്ടാക്കുവാൻ.

വേപ്പില നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഇത് ഒരു കോട്ടൺ തുണിയിലേക്ക് ഇട്ട് അതിലെ വെള്ളമയം എല്ലാം മാറ്റുക. ശേഷം കറ്റാർവാഴ മുറിച്ച് അതിലെ കറ മാറ്റിയശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്തു വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് മുറിച്ച കറ്റാർവാഴയും വേപ്പിലയും ചേർത്തു കൊടുക്കുക. കൂടെ തന്നെ വെളിച്ചെണ്ണയും ചേർത്തു കൊടുക്കുക. വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ ക്വാളിറ്റി ഉള്ളത് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇനി ഇതിലേക്ക് ഉലുവ കൂടി ചേർത്തു കൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു ഇരുമ്പിന്റെ ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് ഈ ഒരു മിക്സ് ഒഴിച്ചുകൊടുത്തു നന്നായി ഇളക്കിയശേഷം ഗ്യാസ് ഓൺ ആക്കുക.

ശേഷം ഇത് നേരിയ തീയിൽ തന്നെ വെച്ച് കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കുക. കുറഞ്ഞത് ഒരു 25 മുതൽ 30 മിനിറ്റ് വരെ നമ്മൾ കൈവിടാതെ ഇളക്കേണ്ടി വരും. ഇതിന്റെ നിറം മാറാതെയും ശ്രദ്ധിക്കുക. തീ എപ്പോഴും കുറച്ചു തന്നെ വെക്കുക. ഒരു പച്ചനിറത്തിലുള്ള എണ്ണയായിരിക്കും നമുക്ക് കിട്ടുന്നത്. ഇതിലേക്ക് കുരുമുളക് ചേർത്തു കൊടുക്കുക. കുരുമുളക് ചേർക്കുമ്പോൾ ഇത് എണ്ണ പെട്ടെന്ന് ചീത്തയാവുകയും ഇല്ല, അതുപോലെ തന്നെ ജലദോഷം വരുന്നതും തടയും. ശേഷം 30 മിനിറ്റ് ആകുമ്പോഴേക്കും നമുക്ക് തീ ഓഫാക്കാവുന്നതാണ്. ഇനി ഇത് ഈ ചട്ടിയിൽ തന്നെ വെക്കുമ്പോൾ കൂടുതൽ ചൂട് ആവാൻ ചാൻസ് ഉണ്ട്. അതുകൊണ്ടു തന്നെ ഇത് നമുക്ക് ഒരു തുണിയിലൂടെയോ അല്ലെങ്കിൽ ഇരുമ്പിന്റെ അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം.

ഇനി ഇത് ചൂടാറി കഴിയുമ്പോൾ ഒരു ഗ്ലാസ് ബോട്ടിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. ആദ്യമായി ഉപയോഗിക്കുന്നവരാണ് എങ്കിൽ ആദ്യം തന്നെ ഒരു 10 മിനിറ്റ് തലയിൽ തേച്ചുവെച്ച് കഴുകി കളയേണ്ടതാണ്. പിന്നീട് ഇത് ഉപയോഗിച്ച് ശീലമായി കഴിയുമ്പോൾ അരമണിക്കൂർ വരെ തലയിൽ തേക്കാവുന്നതാണ്. ഈയൊരു എണ്ണ തലയ്ക്ക് നല്ല തണുപ്പ് തരുന്നത്. ഇനി ഇതിന്റെ പിഴിഞ്ഞെടുത്ത ആ ഒരു സത്ത് കളയേണ്ട. അതിലേക്ക് കുറച്ച് തൈര് ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്താൽ അത് തലയിൽ തേക്കുന്ന ഒരു മാസ്ക്കായി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും ബാക്കി വിവരങ്ങൾ അറിയാനും വീഡിയോ മുഴുവനായും കാണൂ. Natural Hair Oil Hair Grow Faster and Stronger Credit : Jess Creative World

Natural Hair Oil for Faster and Stronger Hair: Simple Hair Care Tips

  • Choose a simple hair oil suitable for your scalp and hair type.
  • Gently massage the scalp with fingertips to make oil application relaxing.
  • Apply a small amount of oil rather than heavily coating the scalp.
  • Leave the oil on for a comfortable period before washing with a mild shampoo.
  • Keep the scalp clean and avoid excessive oil buildup.
  • Include adequate protein, fruits, vegetables and healthy fats in your diet.
  • Limit frequent heat styling and harsh chemical treatments that can damage hair.
  • Avoid very tight hairstyles that can place stress on the hair.
  • Trim damaged ends when needed to maintain a neat appearance.
  • Remember that natural oils can support hair care, but they cannot guarantee faster hair growth; persistent hair loss may require professional advice.

Read also : ഇത് തലയിൽ പുരട്ടിയാൽ മതി മുടി പനംകുല പോലെ വളരും! മുടി വളരാൻ, മുടി കൊഴിച്ചിൽ മാറ്റാൻ, മുടിയിഴകൾ കാട്ടിയാകാൻ ഇതിലും നല്ലത് വേറെയില്ല!! | Fast Hair Growth Tips Naturally

HairHair CareHair Dyehair growthHair OilNatural Hair Oil