അടുക്കളയിലുള്ള ഈ 2 പാനീയം മാത്രം മതി വീട്ടിലെ പൂക്കാത്ത ഓർക്കിഡ് വരെ പൂത്തുലയാൻ.!! | Orchid blooming care

Orchid blooming care malayalam : പൂക്കളിൽ ഏറ്റവും ഭംഗിയുള്ള പൂക്കൾ ആയതു കൊണ്ടു തന്നെ ഓർക്കിഡുകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. പൂക്കൾ ഉണ്ടായി കഴിഞ്ഞാൽ ഏകദേശം ഒരു രണ്ടു മാസം വരെ അവ ചെടിയിൽ നിലനിൽക്കും എന്നുള്ളത് ഓർക്കിടുകളുടെ മറ്റൊരു പ്രത്യേകതയാണ്. അത്ര പെട്ടെന്നൊന്നും ഇവ ചീത്തയായി പോവുകയില്ല.

അതുപോലെ തന്നെ ഓർക്കിഡുകൾക്ക് ഏറ്റവും നല്ലത് ഓർഗാനിക് വളം ഉപയോഗിക്കുക എന്നുള്ളതാണ്. രാസവളം ഉപയോഗിക്കുകയാണെങ്കിൽ ചെടികളിൽ അധിക നാളുകൾ പൂക്കൾ നിലനിൽക്കണമെന്നില്ല. അതുകൊണ്ടു തന്നെ മറ്റു ചെടികളിൽ പ്രയോഗിക്കുന്നത് പോലെ വളങ്ങൾ നേരിട്ട് കൊടുക്കാതെ ലിക്വിഡ് ആയിട്ട് ഇവയിലേക്ക് സ്പ്രേ ചെയ്തു

കൊടുക്കുകയാണ് ചെയ്യേണ്ടത്. ഇവയ്ക്ക് കൊടുക്കുവാൻ ഏറ്റവും അനുയോജ്യമായ രണ്ട് ലിക്വിഡ് വളങ്ങൾ നമുക്ക് വളരെ ചിലവ് കുറഞ്ഞ രീതിയിൽ നമ്മുടെ വീടുകളിൽ തന്നെ ഉള്ള സാധനങ്ങൾ കൊണ്ട് നിർമ്മിച്ച് എടുക്കാവുന്നതാണ്. ഇവ കൃത്യമായി തന്നെ അഞ്ച് ആറോ ദിവസം കൂടുമ്പോൾ ചെടികളിൽ പ്രയോഗിക്കുക ആണെങ്കിൽ സീസൺ സമയങ്ങളിൽ

ധാരാളം പൂക്കൾ ഉണ്ടാകുന്നതായി കാണാൻ സാധിക്കും. ഇവയ്ക്ക് ആവശ്യമായ വളം നിർമിക്കാനായി പഴത്തൊലി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇവ നാം കളയാറാണ് പതിവ്, ഇവ നല്ലൊരു വളം ആണെന്ന് മാത്രമല്ല ഇവയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയാം വീഡിയോയിൽ നിന്നും. Video credit : THASLIS WONDERLAND

Rate this post