
റാഗി ദിവസവും ഇങ്ങനെ കഴിച്ചു നോക്കൂ! ഷുഗർ, കൊളസ്ട്രോൾ നോർമൽ ആകും; ക്ഷീണം, അമിത വണ്ണം കുറയും!! | Ragi Health Drink Recipe
Ragi Health Drink Recipe
Ragi Health Drink Recipe : റാഗി പൊടി കൊണ്ട് ഡെയിലി ഉണ്ടാക്കി കുടിക്കാൻ പറ്റുന്ന ഒരു ഹെൽത്തി ഡ്രിങ്ക് റെസിപിയാണിത്. ക്ഷീണം മാറാനും ഷുഗർ കുറയാനും നിറം കൂടാനും റാഗി ദിവസവും ഇങ്ങനെ കഴിച്ചു നോക്കൂ. ഡെയിലി കുടിക്കുന്നത് കൊണ്ട് ഷുഗർ കുറയാനും നിറം വെക്കാനും ക്ഷീണം മാറാനും ഇത് സഹായിക്കും. അയൺ കണ്ടെന്റ് കൂടുതലുള്ള ഒന്നാണ് റാഗി. അതുകൊണ്ടു തന്നെ ഇത് അയൺ കുറവ് ഉള്ളവർക്കൊക്കെ നല്ലതാണ്. അതുപോലെ തന്നെ ഇതിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നല്ല ഒരു ഹെൽത്തി ഡ്രിങ്കാണിത്.
ആദ്യം തന്നെ ഒരു ബൗളിലേക്ക് റാഗിപ്പൊടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കട്ടയില്ലാതെ ഒന്ന് മിക്സ് ചെയ്തു വെക്കുക. ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം അടുപ്പിൽ വച്ച് അത് ഒന്ന് തിളച്ചു വരുമ്പോൾ ഇതിലേക്ക് നമ്മൾ മിക്സ് ചെയ്തു വച്ചിരിക്കുന്ന റാഗി കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇത് ലോ ഫ്ലൈമിൽ വച്ച് നന്നായി കുറുക്കി എടുക്കുക. ഇനി ഇത് ചൂടാറി കഴിയുമ്പോൾ നമുക്കൊരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം.
ശേഷം ബദാമും കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ക്യാരറ്റും അതുപോലെ തന്നെ തേങ്ങ ചിരകിയതും ചേർത്ത് അരച്ചെടുക്കുക. ഇപ്പോഴുള്ള കട്ടിയിൽ തന്നെ നമുക്കിത് ഉപയോഗിക്കാവുന്നതാണ്. ഇല്ലെങ്കിൽ കട്ടി കുറയ്ക്കണം എന്നുള്ളവർക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ചു കൊടുത്ത് നന്നായി ലൂസ് ആയി തന്നെ അടിച്ചെടുക്കാം. കുട്ടികൾക്കൊക്കെ കൊടുക്കാൻ ആണെന്നുണ്ടെങ്കിൽ കുറച്ച് ശർക്കര പൊടി കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.
ഇനി ഇതൊരു ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊടുത്ത് അതിലേക്ക് കുതിർത്തു വച്ച ചിയാ സീഡ് മുകളിലേക്ക് ഇട്ടു ഡെക്കറേറ്റ് ചെയ്യാം. അതുപോലെ തന്നെ കുറച്ച് നട്ട്സും ചേർത്തു കൊടുക്കാവുന്നതാണ്. എങ്ങിനെയാണ് ഈ റാഗി ഡ്രിങ്ക് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഈ ഡ്രിങ്ക് തയ്യാറാക്കി അനുഭവിച്ചറിയൂ ഇതിന്റെ ഗുണങ്ങൾ. Ragi Health Drink Recipe Credit : Dhanya’s Home Kitchen
Ragi Health Drink Recipe: 10 Easy Preparation Tips
- Choose Fresh Ragi Flour: Use good-quality finger millet flour.
- Mix with Water: Make a smooth paste to prevent lumps.
- Heat Gently: Cook the mixture over low heat.
- Stir Continuously: Keep stirring until it thickens.
- Add Milk: Mix in milk for a creamier drink, if desired.
- Use Jaggery: Add a little jaggery for sweetness.
- Include Cardamom: Add a pinch for extra flavour.
- Add Dry Fruits: Sprinkle in chopped nuts if desired.
- Adjust Consistency: Add warm water or milk to thin the drink.
- Serve Warm: Let it cool to a comfortable drinking temperature before serving.