Rice Water For Rose Plant Flowering : ഒറ്റ ദിവസം മതി! പുളിച്ച കഞ്ഞി വെള്ളത്തിൽ ഇതൊരു സ്പൂൺ ചേർത്തു കൊടുക്ക്! ഒറ്റ ദിവസം കൊണ്ട് വാടി കരിഞ്ഞ റോസിൽ പോലും പുതിയ ഇലകളും തളിർപ്പും പൂക്കളും തിങ്ങി നിറയും. നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് വീട്ടിൽ റോസാച്ചെടി നടുന്നത്. റോസാച്ചെടി നിറയെ പൂക്കൾ പൂത്തു നിൽക്കുന്നത് കാണുന്നത് തന്നെ മനസ്സിന് സന്തോഷം നൽകുന്ന ഒരു കാഴ്ച ആണ്.
എന്നാൽ അവ മുരടിച്ചു നിൽക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുകയും ചെയ്യും. ഈ വേനൽക്കാലത്ത് ചെടികൾ എല്ലാം തന്നെ വാടി കരിഞ്ഞു നിൽക്കുന്നത് ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ്. ഇങ്ങനെ വാടി കരിഞ്ഞ റോസിൽ നിന്നും ഇലകളും പൂക്കളും നിറയാൻ ഉള്ള വിദ്യ ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഈ ഒരു വളം ഉണ്ടാക്കാനായി ആകെ വേണ്ടത് പുളിച്ച കഞ്ഞി വെള്ളം ആണ്.
ഇപ്പോൾ ഉള്ള വെയിലിന് ദിവസവും ഒരു നേരം വെള്ളം ഒഴിച്ചത് കൊണ്ട് യാതൊരു കാര്യവുമില്ല. എന്നും വൈകുന്നേരം വാടി കരിഞ്ഞു നിൽക്കുന്ന ചെടികൾക്ക് വലിയ ഒരു ആശ്വാസമാണ് ഈ ഒരു വളം.തലേ ദിവസത്തെ പുളിച്ച കഞ്ഞി വെള്ളം എടുത്തു കഴിഞ്ഞാൽ കീടങ്ങൾ ഒന്നും തന്നെ അടുക്കുകയില്ല. നല്ല കീടനാശിനി ആണ് ഇത്. ഈ പുളിച്ച കഞ്ഞിവെള്ളത്തിൽ ഒരു സ്പൂൺ കടല മാവും മുട്ടത്തോടും ചേർത്ത് ഒരു മണിക്കൂർ മാറ്റി വയ്ക്കണം.
ഇതിനെ വെള്ളം ചേർത്ത് നല്ലത് പോലെ നേർപ്പിച്ചിട്ട് ചെടികൾക്ക് വളമായി നൽകിയാൽ പുതിയ തളിർപ്പ് ധാരാളമായി ഉണ്ടാവുകയും ചെടി നിറയെ പൂക്കൾ വിടരുകയും ചെയ്യും. അത് പോലെ തന്നെ നല്ലൊരു കീടനാശിനി ആയത് കൊണ്ട് ചെടികളുടെ ശല്യം ഉണ്ടാവുകയും ഇല്ല. റോസാ ചെടിക്ക് മാത്രമല്ല. മറ്റു ചെടികൾക്കും നൽകാവുന്ന നല്ലൊരു വളമാണ് ഇത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video Credit : J’aime Vlog