Rose Cultivation using Rice Water : അരി കഴുകിയ വെള്ളത്തിൽ ഇതും കൂടി ചേർത്ത് കൊടുക്കൂ! ഒറ്റ ആഴ്ച കൊണ്ട് റോസ് നിറയെ മൊട്ടുകൾ തിങ്ങി നിറയാൻ ഇതൊന്ന് റോസ് ചെടിക്ക് ഒഴിച്ചു കൊടുത്താൽ മാത്രം മതി. നേഴ്സറിയിൽ നിന്ന് നമ്മൾ വാങ്ങുന്ന ചെടികൾ സാധാരണഗതിയിൽ ഒന്നോ രണ്ടോ തവണ പൂവിട്ട ശേഷം പിന്നീട് വാടിയോ കരിഞ്ഞോ പോവുകയാണ് ചെയ്യുന്നത്. അതല്ലെങ്കിൽ ചെടി വീണ്ടും പൂവിടാത്ത രീതിയിൽ ആകും.
എന്നാൽ വാടിയതിന് ശേഷം കരിഞ്ഞ പൂക്കൾ കട്ട് ചെയ്ത് താഴെപ്പറയുന്ന ഫെർട്ടലൈസർ കൂടി ഒഴിച്ചു കൊടുക്കുകയാണ് എങ്കിൽ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പൂക്കൾ ആയിരിക്കും ചെടിയിൽ ഇനി ഉണ്ടാകുന്നത്. ഇലകൾ കറക്കുക, കൊഴിഞ്ഞു പോവുക, ചുരുളുക, ഫംഗൽ ഇൻഫെക്ഷൻ തുടങ്ങി റോസയെ ബാധിക്കുന്ന എല്ലാവിധത്തിലുള്ള പ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ ഫെർട്ടലൈസർ.
ഇത് തയ്യാറാക്കാനായി ആദ്യം തന്നെ നമുക്ക് വേണ്ടത് അരി കഴുകിയ വെള്ളമാണ്. എല്ലാവർക്കും യാതൊരു പണചെലവും ഇല്ലാതെ ലഭിക്കുന്ന അരി കഴുകിയ വെള്ളം ഒരു കപ്പ് എടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്തശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേയിലപ്പൊടി ഇട്ടുകൊടുക്കാം.ഇനി ഇത് നമുക്ക് നന്നായി ഗ്യാസിൽ വെച്ച് തീ കുറച്ചിട്ട് ഒന്ന് തിളപ്പിച്ചെടുക്കാം. ഇത് നന്നായി വെട്ടി തിളച്ച ശേഷം അടുപ്പിൽ നിന്ന് വാങ്ങി
ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി കൂടി ചേർത്ത് നന്നായി ഒന്ന് ഇളക്കി എടുക്കാം. ശേഷം ഇത് ഒരു ദിവസം മാറ്റിവെക്കാം. അതിനുശേഷം ഫെർട്ടലൈസർ തയ്യാറാക്കാനായി ഈ ലായനി എടുക്കേണ്ടത്. തേയില പൊടിയിൽ നൈട്രജന്റെ അളവ് നന്നായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ചെടികളെ കൂടുതൽ പരിപോഷിപ്പിക്കുന്നു. ഇനി ഈ വെള്ളം ഉപയോഗിച്ച് വളം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.video credit : J’aime Vlog