Spider Plants Care Tips : ഇങ്ങനെ ചെടി റീ പോർട്ട് ചെയ്താൽ നിങ്ങൾക്ക് വലിയ ലാഭം കൊയ്യാം.. ഇൻഡോറായും ഔട്ട്ഡോർ ആയും നമുക്ക് വളർത്താൻ കഴിയുന്ന ചെടിയാണ് സ്പൈഡർ പ്ലാൻറ് എന്ന് പറയുന്നത്. എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ളതും നമ്മുടെയൊക്കെ പൂന്തോട്ടത്തെ മനോഹരമാക്കുന്നതുമായ ഈ ചെടി നട്ടുവളർത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്താണ് ചെടി നട്ടു വളർത്തുന്നത് എങ്കിൽ
അധികം സൂര്യപ്രകാശം ഏൽക്കുന്നിടത്ത് നടാതെ ശ്രദ്ധിക്കേണ്ടതാണ്. ഇതിൻറെ ഇലയുടെ അഗ്രഭാഗം കരിഞ്ഞു വരുന്നത് സൂര്യപ്രകാശം അമിതമായി ഏൽക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. നാളുകളായി ഒരു ചെടി ഒരു പോട്ടിൽ തന്നെ നിൽക്കുകയാണ് എങ്കിൽ അത് നശിച്ചു പോകുന്നതിനും കാരണമാകും. അതുകൊണ്ട് ഇടയ്ക്ക് ഇതൊന്ന് റി പോർട്ട് ചെയ്യേണ്ടത് അത്യാവശ്യമാണ്. റി പോർട്ട് ചെയ്യുന്നതിന് മുൻപായി ചെടിയിലുള്ള ഉണങ്ങിയ ഇലകളൊക്കെ നീക്കം ചെയ്യാവുന്നതാണ്.
ശേഷം ഇത് നമുക്ക് ചെടിച്ചട്ടിയിൽ നിന്ന് റി പോർട്ട് ചെയ്യാം. ഒരു ചെടിയിൽ നിന്ന് നമുക്ക് ഒരുപാട് തൈകൾ മാറ്റി നടാൻ കഴിയും. അതിന് വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ ചെടിയുടെ മണ്ണ് നീക്കം ചെയ്ത് ചെടികളെ ഓരോന്നാക്കി മാറ്റിയെടുക്കാം. കൈകൊണ്ട് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ കത്തിയുടെയോ മറ്റ് സഹായം നമുക്ക് തേടാവുന്നതാണ്. കത്തിയും മറ്റും ഉപയോഗിക്കുമ്പോൾ ചെടിയുടെ വേര് മുറിഞ്ഞു പോവുകയാണ് എങ്കിൽ അത് കാര്യമാക്കേണ്ടതില്ല.
ഇനി ഇത് തയ്യാറാക്കാൻ വേണ്ട പോർട്ടിങ് മിക്സ് ആണ് വേണ്ടത്. ചരൽ ഉൾപ്പെടുന്ന മണ്ണാണ് ആദ്യം വേണ്ടത്. ഒരിക്കലും പൊടി പൊടിയായ മണ്ണ് എടുക്കാതിരിക്കുക. ഇതിനൊപ്പം കുറച്ചു മണൽ അതുപോലെ ഒരു കപ്പോളം ചാണകപ്പൊടി എന്നിവ എടുക്കാം. മൂന്നുംകൂടി നന്നായി ഒന്ന് മിക്സ് ചെയ്ത് ഒരു ചെടിച്ചട്ടിയിലേക്ക് നിറക്കുകയാണ് വേണ്ടത്. ഇനിയാണ് ചെടി നടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. പൂർണ്ണമായി മനസ്സിലാക്കാൻ വീഡിയോ കണ്ടു നോക്കൂ. Video credit : J4u Tips