
Super Soft Palappam Recipe : രാവിലെ വീട്ടിൽ നിന്ന് ഉയരുന്ന പാലപ്പത്തിന്റെ മണത്തിന് ഒരു പ്രത്യേക ആകർഷണമുണ്ട്. അരികുകൾ നേർത്ത ലേസ് പോലെ വിരിഞ്ഞതും നടുവ് പൂവുപോലെ മൃദുവായതുമായ പാലപ്പം എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പലപ്പോഴും മാവ് ശരിയായി പുളിക്കാത്തതോ കട്ടി ശരിയാകാത്തതോ കാരണം പാലപ്പം ആവശ്യത്തിന് മൃദുവാകാറില്ല. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ തന്നെ ഹോട്ടൽ നിലവാരത്തിലുള്ള സൂപ്പർ സോഫ്റ്റ് പാലപ്പം തയ്യാറാക്കാം. ലളിതമായ ചേരുവകളും കൃത്യമായ രീതിയും മാത്രമാണ് ഇതിനായി വേണ്ടത്.
വീട്ടിൽ പച്ചരിയുണ്ടോ? എങ്കിൽ രണ്ടു വട്ടം ചിന്തിക്കേണ്ടതില്ല. എത്ര കഴിച്ചാലും മടുക്കാത്ത സോഫ്റ്റും ടേസ്റ്റിയുമായ അപ്പം തയ്യാറാക്കാം. അരി അരയ്ക്കുമ്പോൾ ഇതൊരു സ്‌പൂൺ ഒഴിച്ച് നോക്കൂ മാവ് സോപ്പുപത പോലെ പതഞ്ഞു പൊങ്ങും. വീട്ടിൽ ചട്ണിയുണ്ടോ? എങ്കിൽ ഇതിലും മികച്ചൊരു കോമ്പിനേഷൻ വേറെ കിട്ടില്ല. ചൂടോടെ എടുത്ത പാലപ്പം വെജിറ്റബിൾ സ്റ്റ്യൂ, മുട്ടക്കറി, ചിക്കൻ സ്റ്റ്യൂ, കടലക്കറി, അല്ലെങ്കിൽ തേങ്ങാപ്പാലും പഞ്ചസാരയും ചേർത്തും കഴിക്കാം. എത്ര കഴിച്ചാലും മടുക്കില്ല, ഈ അടിപൊളി അപ്പം. പലർക്കും അറിയില്ല ഈ സൂത്രം. വളരെ എളുപ്പത്തിൽ ഇതെങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.
Ingredients
- പച്ചരി – രണ്ട് കപ്പ്
- തേങ്ങാ വെള്ളം – ഒരു കപ്പ്
- പഞ്ചസാര – ഒരു ടീ സ്പൂൺ
- വിനാഗിരി – മുക്കാൽ ടീ സ്പൂൺ
- തേങ്ങ – അരക്കപ്പ്
- ഉപ്പ്
തയ്യാറാക്കുന്ന വിധം:
ഇത് തയ്യാറാക്കാനായി ആദ്യം രണ്ട് കപ്പ് പച്ചരി എടുക്കുക. ശേഷം അഞ്ചോ ആറോ തവണ നന്നായി കഴുകിയെടുക്കണം. തുടർന്ന് ആറ് മണിക്കൂർ കുതിരാനായി വെക്കാം. ഇതേ സമയം മറ്റൊരു ബൗളിൽ ഒരു കപ്പ് തേങ്ങാ വെള്ളം എടുക്കുക. അതിലേക്ക് ഒരു ടീ സ്പൂൺ പഞ്ചസാരയും മുക്കാൽ ടീ സ്പൂൺ വിനാഗിരിയും ചേർത്ത് പച്ചരി കുതിരാനെടുക്കുന്ന സമയം വരെ തന്നെ മാറ്റി വെക്കാം. ശേഷം വെള്ളം മാറ്റി അരി അരച്ചെടുക്കണം. ഇതിനായി ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് അരിയും, അര കപ്പ് തേങ്ങയും, വിനാഗിരി ചേർത്ത് മാറ്റിവെച്ച വെള്ളവും ചേർത്ത് അരച്ചെടുക്കണം. ശേഷം ഇത് മാറ്റി വെക്കാം. പിന്നീട് ഒരു പാൻ എടുത്ത് അത് ചൂടാവാൻ വെക്കുക. തുടർന്ന് അതേ മിക്സി ജാറിലേക്ക് അരക്കപ്പ് വെള്ളം രണ്ട് തവണയായി ചേർത്ത് പാനിലേക്ക് ഒഴിക്കാം.
ശേഷം ഒന്ന് കുറുകി വരുന്നത് വരെ കൈ എടുക്കാതെ ഇളക്കിക്കൊടുക്കാം. പിന്നീട് ചൂടാറാനായി മാറ്റി വെക്കാം. തുടർന്ന് ഒരു മിക്സി ജാറിൽ അരക്കപ്പ് വെള്ളമെടുത്ത് ഇതൊന്ന് അരച്ചെടുക്കണം. ഇനി ഇത് ആദ്യം അരച്ചെടുത്ത മാവിലേക്ക് ഒഴിക്കാം. പിന്നീട് ആവിശ്യത്തിന് ഉപ്പ് ചേർത്ത് കൈ കൊണ്ട് മാവ് നന്നായി ഇളക്കാം. ആറു മണിക്കൂറിന് ശേഷം ഇത് രണ്ടോ മൂന്നോ തവണ ഇളക്കിയതിന് ശേഷം അപ്പം ചുട്ടെടുക്കാം. വളരെ സോഫ്റ്റും രുചികരവുമായ അപ്പം നിഷ്പ്രയാസം റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ സോഫ്റ്റ് അപ്പം ഉണ്ടാക്കി നോക്കൂ. Super Soft Palappam Recipe Credit : Achus anus vlogs