മധുര കിഴങ്ങ് കൊണ്ട് ഒരു തവണ ഇങ്ങനെ ചെയ്താൽ പിന്നെ നിങ്ങൾ ഇതിന്റെ ഫാൻ ആകും! പ്രമേഹക്കാര്‍ക്ക് സൂപ്പർഫുഡ്!! | Tasty Sweet Potato Fry Recipe

Tasty Sweet Potato Fry Recipe : ചായക്കൊപ്പം കഴിക്കാൻ എന്തെങ്കിലും വ്യത്യസ്തമായ പലഹാരം തയ്യാറാക്കണമെന്ന് തോന്നുമ്പോൾ മധുരക്കിഴങ്ങ് ഫ്രൈ മികച്ചൊരു ഓപ്ഷനാണ്. മധുരത്തിന്റെ നേരിയ സ്വാദും മസാലകളുടെ രുചിയും ചേർന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. പുറത്തേക്ക് നല്ല ക്രിസ്പും അകത്ത് മൃദുവുമായ ഈ ഫ്രൈ തയ്യാറാക്കാൻ അധികം ചേരുവകളോ സമയമോ ആവശ്യമില്ല. വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് രുചികരമായൊരു സ്നാക്ക് തയ്യാറാക്കാം. എരിവും പുളിയും മധുരവും എല്ലാം ആയി ടേസ്റ്റി ഒരു മധുര കിഴങ്ങിന്റെ റെസിപ്പി നോക്കാം.

ഒരു തവണ എങ്കിലും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു പിന്നീട് നിങ്ങൾ ഇതിന്റെ ഒരു ഫാൻ ആകും. ആദ്യം തന്നെ മധുരക്കിഴങ്ങ് കഴുകി വൃത്തിയാക്കി മണ്ണെല്ലാം കളഞ്ഞ ശേഷം വലിയ കഷണങ്ങളാക്കി മുറിച് എടുക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്ത് അതിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഇട്ട് അടച്ചു വെച്ച് വേവിക്കുക. വെന്ത് കഴിഞ്ഞാൽ മധുര കിഴങ്ങ് ഒരു അരിപ്പയിലേക്ക് ഇട്ടു കൊടുത്ത് വെള്ളമെല്ലാം മാറ്റി ചൂട് മാറി ക്കഴിയുമ്പോൾ തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിച് എടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് മുറിച്ച് വച്ചിരിക്കുന്ന മധുര കിഴങ്ങ് ഇട്ടു കൊടുത്ത് ഒന്ന് പൊരിച്ചു കോരുക.

Ingredients

  • മധുര കിഴങ്ങ് – 4 എണ്ണം
  • വെളിച്ചെണ്ണ – 1 സ്പൂൺ
  • സവാള – 2 എണ്ണം
  • പച്ച മുളക് – 2 എണ്ണംവേപ്പില
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾ പൊടി – 1 നുള്ള്
  • ഇടിച്ച മുളക്
  • നാരങ്ങ നീര്

ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞതും പച്ചമുളകും വേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും ഇടിച്ച മുളകും ഇട്ടു കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച ശേഷം പൊരിച്ചു വച്ചിരിക്കുന്ന മധുരക്കിഴങ്ങ് കൂടി ഇട്ടു കൊടുക്കുക. ഇനി ഇവയെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക അവസാനം ഇതിലേക്ക് കുറച്ചു നാരങ്ങ നീര് കൂടി പിഴിഞ്ഞ് ചേർക്കുക. എല്ലാ കഷണങ്ങളും ഒരേ കട്ടിയിൽ മുറിച്ചാൽ ഒരുപോലെ വേവുകയും ക്രിസ്പിയാകുകയും ചെയ്യും.

വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന മധുരക്കിഴങ്ങ് ഉപയോഗിച്ച് പലവിധ വിഭവങ്ങൾ തയ്യാറാക്കാമെങ്കിലും, കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ പലഹാരത്തിന് ഒരു പ്രത്യേക രുചിയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ റെസിപ്പി ഒരിക്കൽ പരീക്ഷിച്ചാൽ പിന്നീട് വീണ്ടും തയ്യാറാക്കണമെന്ന് തോന്നും. പ്രത്യേക അവസരങ്ങളില്ലാതെയും വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. Sweet Potato Fry Recipe Credit: Jaya’s Recipes

RecipeSnack Recipesweet potato frysweet potato recipeTasty Recipes