Tips For Gangabondam Coconut Tree Cultivation: ഇങ്ങനെ തെങ്ങും തൈ നട്ടാൽ രണ്ട് വർഷം കൊണ്ട് തന്നെ കായ്ക്കുന്നമെന്നത് ഉറപ്പുള്ള കാര്യമാണ്. താഴെപ്പറയുന്ന കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ തൈ നടുമ്പോൾ നമുക്ക് വളരെ നല്ല വിളവെടുപ്പ് രണ്ടു വർഷത്തിനുള്ളിൽ തന്നെ എടുക്കാൻ സാധിക്കും. ഗംഗ ബോണ്ടം തെങ്ങു തൈ വളരെ സിമ്പിൾ ആയി തന്നെ നമുക്ക് നടാൻ സാധിക്കും. ഇത് വളരെ കുറഞ്ഞ ഹൈറ്റ് ആയതുകൊണ്ട് തന്നെ നമുക്ക് തെങ്ങിൽ കയറുന്ന ബുദ്ധിമുട്ടും മാറികിട്ടും.
താഴെ നിന്ന് കൊണ്ട് തന്നെ നമുക്ക് 2 കൊല്ലത്തിനുള്ളിൽ തേങ്ങകൾ പറിച് എടുക്കാനും സാധിക്കുന്നതാണ്. ഇതിനായി നമുക്ക് ആദ്യം തന്നെ വളത്തിന്റെ കാര്യം നോക്കാം നമ്മൾ കല്ലുപ്പും ചകിരിയും അതുപോലെ തന്നെ രാസവളങ്ങൾ ആയിട്ടുള്ള 18 18 ജൈവവളം ആയ എല്ല് പൊടി വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് എടുക്കേണ്ടത്. ഇനി ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നു വെച്ചാൽ മണ്ണ് നമ്മൾ 15 ദിവസം മുന്നേ തന്നെ കുമ്മായം ചേർത്ത് ഇളക്കി വെക്കണം.
ഇനി നമുക്ക് ഇതിലേക്ക് ചകിരി ചെറിയ കഷണങ്ങളാക്കിയ ശേഷം അത് മുറിച് ചുറ്റിനും വെച്ചുകൊടുക്കാം. ശേഷം അതിനു മുകളിലായി കല്ലുപ്പ് വിതറി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വേനക്കാലത്തും നമുക്ക് അധികം വെള്ളം ഒഴിക്കേണ്ട ആവശ്യം വരില്ല. ഇതിൽ ഈർപ്പം ഉണ്ടാകുന്നതായിരിക്കും. ഇതിനു മുകളിലായി ചാണകം ഉണക്കി പൊടിച്ചത് ചേർത്ത് കൊടുക്കാം. അതുകൂടി വിതറി കൊടുക്കുക. ശേഷം കുറച്ചു മാത്രം വെണ്ണീറും കൂടി ചുറ്റിനും ഒന്ന് വിതറി കൊടുക്കുക.
ജൈവവളവും രാസവളവും മിക്സ് ചെയ്ത് അതും വിതറി കൊടുക്കുക. ശേഷം നമ്മുടെ തെങ്ങിൻ തൈ പ്ലാസ്റ്റിക് കവർ മാറ്റിയ ശേഷം ഇറക്കിവച്ചു കൊടുക്കാം. അതിനു മുകളിലേക്ക് മണ്ണിട്ട് കൊടുത്ത് നന്നായി ചവിട്ടി അമർത്തി കൊടുക്കുക. ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക. കുഴി എടുക്കുമ്പോഴും കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. കുഴി എടുക്കുമ്പോൾ നല്ല വട്ടത്തിലുള്ള കുഴിയെടുക്കുക. അതിന് നടുക്കായി ഒരു ചെറിയ കുഴിയും കൂടി എടുക്കുക. നമുക്ക് തൈ ഇറക്കി വയ്ക്കാൻ പറ്റിയ പാകത്തിനുള്ളത്. Credit: Reejus_Adukkalathottam