വാസെലിൻ ഉണ്ടോ? ഒരു തുള്ളി വാസെലിൻ ഇതുപോലെ ചീപ്പിൽ ഒന്ന് തടവി നോക്കൂ! നിങ്ങൾ ഞെട്ടും ഉറപ്പ്!! | 6 Vasiline Tips
6 Vasiline Tips
6 Vasiline Tips : സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാകാറുള്ള ഒരു സാധനമായിരിക്കും വാസലിൻ. ശരീരത്തിൽ ഉണ്ടാകുന്ന പല ചർമ്മ പ്രശ്നങ്ങൾക്കും ഒരു പരിഹാരം എന്ന രീതിയിൽ ആയിരിക്കും എല്ലാവരും വാസലിൻ ഉപയോഗിക്കുന്നത്. എന്നാൽ അതുപയോഗിച്ച് ചെയ്യാവുന്ന അധികമാർക്കും അറിയാൻ സാധ്യതയില്ലാത്ത ചില കിടിലൻ ടിപ്പുകൾ കൂടി അറിഞ്ഞിരിക്കാം. ഒരുപാട് പഴക്കം ചെന്ന ലോക്കുകളിൽ കീ ഇടുമ്പോൾ പെടാതെ ഇരിക്കുന്നത് മിക്കപ്പോഴും ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ്.
ലോക്കിനകത്ത് എന്തെങ്കിലും രീതിയിലുള്ള ചെറിയ പൊടി പോലുള്ള സാധനങ്ങൾ അടിഞ്ഞ് നിൽക്കുന്നതായിരിക്കും ചിലപ്പോൾ അതിനുള്ള കാരണം. അത്തരം പ്രശ്നങ്ങളെല്ലാം മാറി ലോക്ക് എളുപ്പത്തിൽ തുറക്കാനായി കീയുടെ അറ്റത്ത് അല്പം വാസലിൽ തേച്ചതിനു ശേഷം തുറക്കാൻ ശ്രമിക്കുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്നതാണ്. അതുപോലെ ചില്ലു പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ സ്ഥിരമായി ഉപയോഗിക്കുമ്പോൾ അവയുടെ പുറമേയുള്ള ഷൈനിങ് നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
അത് ഒഴിവാക്കാനായി ഗ്ലാസ് ഉപയോഗിക്കാത്ത സമയത്ത് പുറത്ത് അല്പം വാസിലിൻ തേച്ചു കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ ഗ്ലാസിന്റെ പുറംഭാഗമെല്ലാം നല്ല രീതിയിൽ തിളങ്ങി നിൽക്കുന്നതാണ്. മുടിയിൽ ഉണ്ടാകുന്ന എണ്ണമയം ഇല്ലായ്മ ചെറിയ രീതിയിലുള്ള പിളർപ്പ് എന്നിവ ഇല്ലാതാക്കാനും വാസലിൻ ഉപയോഗപ്പെടുത്താം. അതിനായി കിടക്കുന്നതിന് മുൻപ് ചീർപ്പിന്റെ അറ്റത്ത് അല്പം വാസലിൻ തേച്ചു കൊടുത്ത് മുടി ചീകുക. അതുപോലെ പിളർപ്പുള്ള ഭാഗങ്ങളിലും വാസലിൻ അല്പം പുരട്ടി കൊടുക്കാവുന്നതാണ്.
ഇങ്ങിനെ ചെയ്യുമ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ മുടി കൂടുതൽ സ്മൂത്തും,സോഫ്റ്റും ആയി മാറിയിട്ടുള്ളതായി കാണാൻ സാധിക്കും. ചെറിയ കുട്ടികളുള്ള വീടുകളിൽ പശ കയ്യിലെല്ലാം ആക്കിക്കഴിഞ്ഞാൽ അത് കളയാനുള്ള ബുദ്ധിമുട്ട് ചെറുതല്ല. എത്ര ഉരച്ചാലും പശ പോവുകയില്ല. അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി അല്പം വാസിലിൻ പശ പറ്റിയ ഭാഗത്ത് തേച്ച് കൊടുത്താൽ എളുപ്പത്തിൽ അത് കളയാനായി സാധിക്കും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : ani and family vlogs