ഈ ചെടിയുടെ പേര് പറയാമോ.? ആള് നിസാരക്കാരനല്ല! തീർച്ചയായും അറിയണം ഇതിന്റെ അത്ഭുത ഗുണങ്ങൾ.!!

സൂക്ഷ്മമായി നിരീക്ഷിച്ചാൽ നിരവധി വെറൈറ്റികൾ കണ്ടെത്താനാകും എങ്കിലും പ്രധാനമായും മൂന്നു തരത്തിലുള്ള കരിനെച്ചികൾ ആണ് ഉള്ളത്. കരിനെച്ചി, ആറ്റുനെച്ചി, വെള്ളനെച്ചി. നീല അല്ലെങ്കിൽ കറുപ്പു നിറത്തിൽ തളിരുകൾ ഉള്ളതാണ് കരിനെച്ചി. കരുനെച്ചി തന്നെ ഏതാണ്ട് ആറു തരത്തിൽ കാണപ്പെടുന്നുണ്ട്. അടുത്തത് ആറ്റുനെച്ചി ആണ്.

നെച്ചി കുടുംബത്തിൽ പെട്ടതാണെങ്കിലും ഔഷധമായി ആരും ഉപയോഗിക്കാത്ത ഒന്നാണ് ആറ്റുനെച്ചി. ആറ്റു തീരങ്ങളിൽ ഒക്കെയാണ് സാധാരണയായി ഇത് കാണപ്പെടുന്നത്. ആറ്റുവഞ്ചി പോലെ തന്നെ തീരങ്ങൾ ചേർന്ന് വളരുന്ന ഒരു സസ്യമാണിത്. ആ ചെടിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിൻറെ ഇലകളിൽ രോമരാജികൾ കാണാം.

ഒറ്റനോട്ടത്തിൽ കാണാൻ സാധിച്ചില്ലെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ രോമരാജികൾ നമുക്ക് കാണാൻ സാധിക്കും. ഗോത്ര വിഭാഗങ്ങളിൽപ്പെട്ട ആളുകൾ ഇത് വൈദ്യമായി ഉപയോഗിക്കുന്നുണ്ടെങ്കിലും സാധാരണയായി നമ്മുടെ നാട്ടിലെ വൈദ്യന്മാർ ഇത് ഉപയോഗിക്കാറില്ല. വെള്ളച്ചി കൂടുതലായി സ്മശാനങ്ങളിലാണ് കണ്ടുവരുന്നത്.

പ്രത്യേകമായി മുസ്ലിം വിഭാഗങ്ങളുടെ ഖബർസ്ഥാനുകളിൽ വെള്ളനെച്ചി കൂടുതലായി കണ്ടുവരാറുണ്ട്. വെള്ളെ നെച്ചിയും പൊതുവേ കരിനെച്ചി ഉപയോഗിക്കുന്നതു പോലെ ഉപയോഗിച്ച് കാണുന്നില്ല. ചില സ്ഥലങ്ങളിലൊക്കെ കരുനെച്ചി കിട്ടാതെ വരുമ്പോൾ മാത്രം വെള്ളനെച്ചി ഉപയോഗിക്കാറുണ്ട്. കരിനെച്ചി കൂടുതൽ അറിയാൻ വീഡിയോ കാണുക.