ഈ ഒരു സൂത്രം ചെയ്താൽ മതി അഡീനിയം പെട്ടെന്ന് വളർന്ന് പൂക്കൾ കൊണ്ട് തിങ്ങി നിറയും! അഡീനിയം കാടുപോലെ പൂക്കാൻ!! | Adenium Plant Growth and Flowering Tips

Adenium Plant Growth and Flowering Tips

Adenium Plant Growth and Flowering Tips : ഇതൊന്ന് ഇട്ടു കൊടുത്താൽ മതി! അഡീനിയം പെട്ടെന്ന് വളർന്ന് പൂക്കൾ കൊണ്ട് നിറയും; അഡീനിയം കാടുപോലെ പൂക്കാൻ. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നിറത്തിലും നിറഞ്ഞുനിൽക്കുന്ന പൂക്കളാണ് അഡീനിയം. വ്യത്യസ്ത രീതിയിലുള്ള അഡീനിയം പൂക്കൾ ഇഷ്ടമല്ലാത്തവർ ആരും തന്നെ കാണുകയില്ല. അധികം ജലം ഒന്നും വേണ്ടാത്ത എന്നാൽ കൃത്യമായ പരിപാലനം വേണ്ട

ഒരു പൂച്ചെടി ആണ് അടിനിയം. ഇന്ന് അഡീനിയത്തിന്റെ തുടക്കം മുതലുള്ള പരിപാലനത്തെ പറ്റിയാണ് പറയുന്നത്. ആദ്യം തന്നെ അടിനിയം നടുന്നതിന് ആവശ്യ മായ പോർട്ടിംഗ് മിക്സ് തയ്യാറാക്കി എടുക്കുകയാണ് വേണ്ടത്. ഇതിനായി നമ്മൾ ചെടി നടാൻ ഉപയോഗിക്കുന്ന സാദാ പൂന്തോട്ടത്തിലെ മണ്ണ് ആദ്യം തന്നെ ഒരു പാത്രത്തി ലേക്ക് എടുക്കാം. അതിനുശേഷം എം സാൻഡ്, ആറ്റുമണൽ, ചരൽ ഇവയിൽ ഏതെങ്കിലും ഒന്ന്

എടുത്തു വച്ചിരിക്കുന്ന മണ്ണിലേക്ക് ചേർത്തുകൊടുക്കാം. ശേഷം വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി, അല്പം എല്ലുപൊടി, ഏതെങ്കിലുമൊരു ഫങ്കിസൈഡ് എന്നിവ ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ശേഷം അടിനിയം നടാൻ ഉദ്ദേശിച്ചിരിക്കുന്ന പുച്ചട്ടിയുടെ അതിൻറെ ഏറ്റവും താഴെ തട്ടിൽ ആയി കുറച്ച് ഓടിന്റെ കഷ്ടങ്ങൾ നിറയ്ക്കെണ്ടതാണ്. അതിനുശേഷം നമ്മൾ തയ്യാറാക്കി വെച്ചിരിക്കുന്ന മണലിന്റെ മിക്സ് ഇട്ടുകൊടുക്കാം.

കടയിൽ നിന്ന് വാങ്ങിയ അടിനിയം ആണേൽ പുറത്തെടുത്ത ശേഷം മണ്ണ് ഒക്കെ നന്നായി നീക്കംചെയ്ത് ചുവട്ടിൽ പ്രശ്നം ഉണ്ടോ എന്ന് നിരീക്ഷിക്കേണ്ടതാണ്. ഒന്നും ഇല്ലാത്ത പക്ഷം ഇത് പുതിയതായി എടുത്തു വച്ചിരിക്കുന്ന ചെടിയിലെ മണ്ണിലേക്ക് ഇറക്കിവെച്ച് നടാവുന്നതാണ്. അഡീനിയത്തിന്റെ കൂടുതൽ പരിപാലനം എന്തൊക്കെ ആണെന്നറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video Credits : TG THE GARDENER