
അടുത്ത സീസണിൽ മാവ് കായ്ക്കാൻ ഇപ്പോൾ തന്നെ ഇത് ചെയ്യണം! ഇനി ഏത് കായ്ക്കാത്ത മാവും കുലകുത്തി നിറയെ കായ്ക്കും!! | How to Prepare Mango Trees for Next Season Flowering
How to Prepare Mango Trees for Next Season Flowering
How to Prepare Mango Trees for Next Season Flowering : അടുത്ത സീസണിൽ മാവ് കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ. ഒരു മാവ് ഇപ്പോഴും നന്നായി തന്നെ പൂക്കാനും കായ്ക്കാനും നമ്മൾ എപ്പോഴും കുറച്ച് കാര്യങ്ങൾ കറക്റ്റ് ആയി ചെയ്ത് കൊടുക്കണം. അങ്ങനെ നല്ല രീതിക്ക് വിളവ് എടുക്കാൻ വേണ്ടി ചെയ്ത് കൊടുക്കേണ്ട വളങ്ങളുടെ അളവ് ഒകെ ആണ് താഴെ പറഞ്ഞിരിക്കുന്നത്. പൂർണ്ണ വളർച്ച എത്തിയ മരത്തിന് നൈട്രജൻ കണ്ടന്റ് ഉള്ള വളങ്ങൾ അതായത് യൂറിയ പോലുള്ള രാസവളങ്ങൾ, ഗോമൂത്രം, പക്ഷി കാഷ്ടം എന്നിവ ചേർത്ത് കൊടുക്കാതിരിക്കുക.
ഒട്ടും ചേർത്തു കൊടുക്കാതിരിക്കുക എന്നല്ല കായ്ഫലം തുടങ്ങുന്നതിന് അഞ്ച് മാസം മുന്നേ എങ്കിലും നൈട്രജൻ അടങ്ങിയ വളങ്ങളുടെ ഉപയോഗം നിർത്തുക. എങ്കിൽ മാത്രമേ മാവ് ഒരു റീപ്രൊഡക്ടീവ് ഫേസിലേക്കു വരുകയുള്ളൂ. ഇനി രാസവളം മാത്രം ഉപയോഗിക്കാൻ പറ്റുകയുള്ളു എങ്കിൽ അഞ്ചു വർഷത്തിൽ താഴെയുള്ള മാവുകൾക്ക് ആണെങ്കിൽ 1/2 കിലോ ഫാക്റ്റം ഫോസും, 165 ഗ്രാം പൊട്ടാസ്യം നൽകുക. അഞ്ചിനും പത്തിനും ഇടയിൽ പ്രായമുള്ള മാവുകളാണെങ്കിൽ 1 കിലോ ഫാക്റ്റം ഫോസും, 1/2 കിലോ യൂറിയ, 700 ഗ്രാം പൊട്ടാസ്യം നൽകാം.
10 വർഷത്തിന് മുകളിലുള്ള മാവുകളാണ് എന്നുണ്ടെങ്കിൽ ഒരു കിലോ ഫാക്റ്റം ഫോസ്, 1.3/4 കിലോ യൂറിയ, 1.1/4 കിലോ പൊട്ടാസ്യം നൽകണം. ഇത് ഒരു കൊല്ലം കൊണ്ട് നൽകി തീർക്കേണ്ട വളങ്ങളാണ്. ഒറ്റ പ്രാവശ്യം തന്നെ കൊടുക്കരുത്. അങ്ങനെ ചെയ്താൽ തീർച്ചയായും മരം കരിഞ്ഞു പോകും. അൽപ്പാൽപ്പമായി ഘട്ടംഘട്ടമായി വേണം ചേർത്ത് കൊടുക്കാൻ. അതും അതില് യൂറിയയും, ഫാക്റ്റം ഫോസും, നൈട്രജൻ കണ്ടെന്റ് ഉണ്ട് അതുകൊണ്ടു തന്നെ അഞ്ചുമാസം മുന്നേ തന്നെ ഈ ഒരു വളം ചേർത്തു കൊടുത്ത് തീർക്കേണ്ടതാണ്. ഇനി ജൈവ വളം ഉപയോഗിച്ച് ആണ് മാവ് വളർത്തുന്നതെങ്കിൽ 5 വർഷം താഴെ പ്രയാം ഉള്ളത് ആണെങ്കിൽ 25 കിലോ കമ്പോസ്റ്റ് വളം, 1/2 കിലോ വേപ്പിൻ പിണ്ണാക്ക് നൽകാം.
5 മുതൽ 10 വർഷം വരെ പ്രായമുള്ള മാവാണെന്നുണ്ടെങ്കിൽ 50 കിലോ കമ്പോസ്റ്റ് വളവും, ഒരു കിലോ വേപ്പിൻപിണ്ണാക്കും നൽകാവുന്നതാണ്. മാവിൽ നിന്ന് വിളവെടുപ്പ് എല്ലാം കഴിയുമ്പോൾ മാങ്ങ പറിച്ച കൊമ്പിന്റെ താഴത്തേക്ക് വെട്ടിക്കളയുന്നത് നല്ലതായിരിക്കും. അതുപോലെ തന്നെ മാവിന്റെ ഇലകളെല്ലാം തിങ്ങി നിറഞ്ഞു നിൽക്കുവാണെന്നുണ്ടെങ്കിൽ മാവിൻ ആഘാതം ആകാത്ത രീതിയിൽ ഇലകൾ ഒതുക്കി കൊടുത്ത് സൂര്യപ്രകാശം നേരിട്ട് കൊമ്പുകളിലേക്ക് എത്തുന്ന പോലെ ആക്കി കൊടുക്കുക. How to Prepare Mango Trees for Next Season Flowering Credit : AMALA AGRI MEDIA
How to Prepare Mango Trees for Next Season Flowering: 10 Easy Tips
- Prune Dry Branches: Remove dead and diseased branches.
- Clean Around the Tree: Remove weeds and fallen leaves.
- Add Organic Compost: Apply well-decomposed compost around the root zone.
- Use Balanced Fertilizer: Follow suitable fertilizer recommendations for the tree’s age.
- Avoid Excess Nitrogen: Too much nitrogen can encourage leaf growth instead of flowering.
- Water Properly: Maintain suitable soil moisture without overwatering.
- Provide Sunlight: Keep surrounding growth from blocking sunlight.
- Check for Pests: Inspect branches and leaves regularly.
- Maintain Good Drainage: Prevent water from collecting around the roots.
- Allow Shoots to Mature: Avoid heavy pruning late in the season so new growth can mature before flowering.