കുഞ്ഞുമാവിൽ പോലും കുലകുത്തി മാങ്ങ ഉണ്ടാകുന്നതിന്റെ രഹസ്യം ഇതാണ്.. ഏത് മാവും നിറയെ പൂക്കാൻ ഒരു പൊടിക്കൈ.!! | Mango tree cultivation tips

മാവ് എങ്ങനെ നടണം എന്നും ചെറിയ മാവിൽ എങ്ങനെയാണ് മാങ്ങ നല്ലപോലെ ഉണ്ടാക്കുന്നതെന്നും നമുക്ക് നോക്കാം. ഗുണമേന്മയുള്ള മദർ പ്ലാന്റുകൾ നിന്നും ഗ്രാഫ്റ്റ് ചെയ്ത് നമുക്ക് മാവ് നടാവുന്നതാണ്. ഗ്രാഫ്റ്റ് ചെയ്ത തൈകൾ വാങ്ങുമ്പോൾ വിശ്വാസ യോഗ്യമായ നല്ല മദർ പ്ലാനിൽ നിന്നും ഗ്രാഫ്റ്റ് ചെയ്തിട്ടുള്ള തൈകൾ നോക്കി

വാങ്ങുവാനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുമ്മായം ഇട്ട് ഇളക്കി വെച്ചിരിക്കുന്ന മണ്ണിലേക്ക് എല്ലു പൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്തതിനു ശേഷം അതിന്റെ കൂടെ അയർ എന്നുപറയുന്ന പ്രോഡക്റ്റ് കൂടി ആഡ് ചെയ്തു കൊടുക്കുക. മൈക്രോ ന്യൂട്രിയൻസ് ലഭിക്കുന്നതിന് ഏറ്റവും നല്ല ഒരു പ്രോഡക്റ്റ് ആണ് അയർ. മാവ് പൂക്കണമെങ്കിലും മാങ്ങ ഉണ്ടാകണമെങ്കിലും

സൂക്ഷ്മ മൂലകങ്ങളുടെ ആവശ്യം ധാരാളമായി വേണ്ടതുണ്ട്. ബോറോൺ സിംഗ് തുടങ്ങിയ സൂക്ഷ്മ മൂലകങ്ങൾ കിട്ടാനായി അയർ എന്ന പ്രോഡക്ട് ചേർക്കുന്നത് വളരെ നല്ലതാണ്. പൂക്കാത്ത മാവുകൾ അല്ലെങ്കിൽ പൂവ് കൊഴിഞ്ഞു പോകുന്ന മാവുകളിൽ മാങ്ങ ധാരാളമായി ഉണ്ടാക്കുവാൻ കുറച്ച് കപ്പലണ്ടിപ്പിണ്ണാക്ക് എടുത്തതിനു ശേഷം നാല് സ്പൂൺ ചായപൊടിയും 50 എം എൽ തൈരും

കൂടി വെള്ളത്തിൽ കലക്കി എടുത്തു മൂന്നു ദിവസമെങ്കിലും മൂടിവെക്കുക. ശേഷം നന്നായി ഇളക്കിയതിനുശേഷം ഓരോ കപ്പ് വീതം മാവുകളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. ചായപ്പൊടി വെള്ളത്തിൽ തിളപ്പിച്ചതിനു ശേഷമാണ് കപ്പലണ്ടി പിണ്ണാക്ക് കലക്കിയ വെള്ളത്തിലേക്ക് ഒഴിച്ചു കൊടുക്കാൻ. Video credit : common beebee