Bark Grafting Method For Mango Cultivation: ഒട്ടും കായ്ഫലം ഇല്ലാത്ത മാവ് പോലും നമുക്ക് ഇങ്ങനെ ചെയ്തു കൊടുത്താൽ വളരെ പെട്ടെന്ന് തന്നെ കായ് ഫലം ഉള്ള മാവ് ആയി മാറ്റി എടുക്കാൻ സാധിക്കും. ഇതിനായി കായ് ഫലം ഇല്ലാത്ത മാവിന്റെ പകുതിക്ക് വെച്ച് നമ്മൾ മുറിച്ചു മാറ്റുക. ശേഷം ഇതിന് ഉപയോഗിക്കുന്ന ടൂൾസ് എല്ലാം സാനിറ്റൈസ് ചെയ്ത് വൃത്തിയാക്കുക. അതുപോലെ കൈകളും നന്നായി വൃത്തിയായി കഴുകുക.
മരത്തിന്റെ സൈഡിലുള്ള ഭാഗങ്ങളെല്ലാം വളരെ കട്ടി കുറച്ച് മുറിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് നമുക്ക് ഓരോ നാലു ഭാഗങ്ങൾ ചെറുതായി മുറിച്ച് ഗ്യാപ്പ് ആക്കി കൊടുക്കാം. ഈ ഗ്യാപ്പിലേക് ആണ് നമ്മൾ സയോൺ വെച്ച് കൊടുക്കാൻ പാകുന്നത്. ലാംഡോക്മായു, കോട്ടൂർ കോണം, കാറ്റിമ് എന്നി സയോൺ ആണ് നമ്മൾ എടക്കുന്നത്. മാവിന്റെ കാമ്പയിൻ ലേയറും അതുപോലെ തന്നെ നമ്മൾ വച്ച് കൊടുക്കുന്ന സയോണിന്റെ ലയറും ഒരേപോലെ വേണം വരാനായി.
ഫംഗസ് വരാതിരിക്കാൻ സാഫ് അല്ലെങ്കിൽ കോപ്രോക്സി ക്ലോറൈഡ് എന്നിവ തേച്ചു കൊടുക്കുക. ശേഷം ഒരു ക്ലീൻ റാപ്പ് കൊണ്ട് ഇത് നന്നായി റോൾ ചെയ്തെടുക്കുക. കവർ ചെയ്ത ശേഷം ഇതിന്റെ നാല് ഭാഗത്ത് ചെറിയൊരു ഗ്യാപ് ഉണ്ടാക്കി അതിലേക്ക് ഓരോ സയോൺ ഇറക്കി വെച്ചു കൊടുക്കുക. ഇനി ഇത് വീണ്ടും നന്നായി ചുറ്റിയെടുത്തു വെക്കുക. ശേഷം നല്ലൊരു കയറുകൊണ്ട് കവർ ചെയ്തു വയ്ക്കുക. ഇനി നമുക്ക് ഇതിന്റെ രണ്ട് സൈഡിലായി ഓരോ
വടികൾ കുത്തിവെച്ച് അതിലേക്ക് ഒരു കവർ നനച്ച ശേഷം അത് കൊണ്ട് മൂടി വെച്ച് കവർ ചെയ്തു കൊടുക്കുക. ഇത് വെയിലധികം വരുന്ന സ്ഥലത്താണെന്ന് ഉണ്ടെങ്കിൽ ഒരു തണല് പോലെ കെട്ടിക്കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്തുകഴിഞ്ഞു ഒരു മാസത്തിനുള്ളിൽ തന്നെ ഇതിൽ ഇതൾ വരാൻ തുടങ്ങും ഇല്ലെങ്കിൽ ഒരു ഒന്നരമാസം കൂടി വെയിറ്റ് ചെയ്യേണ്ടതാണ്. ഇതിലെ അവസാനം വച്ച് കൊടുത്ത പ്ലാസ്റ്റിക് കവറിൽ ഈർപ്പം വറ്റി പോയാൽ അത് വീണ്ടും നനച്ചു കെട്ടിക്കൊടുക്കേണ്ടതാണ്. Credit: DHAKSHA GARDEN