
രക്തക്കുറവ് മാറാനും സ്കിൻ ഗ്ലോയ്ക്കും ഈ ഒരു സ്മൂത്തി? രാവിലെ ഇത് ശീലമാക്കിയാൽ കിട്ടുന്ന ഗുണങ്ങൾ അറിയാമോ?! | Beetroot Ragi Smoothie
Beetroot Ragi Smoothie
Beetroot Ragi Smoothie : ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നാല് ടേബിൾസ്പൂൺ റാഗി പൗഡർ രണ്ട് കപ്പ് വെള്ളത്തിൽ കട്ടയില്ലാതെ കലക്കി, അതിലേക്ക് പനങ്കൽക്കണ്ടയും ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ടും ചേർത്ത് മീഡിയം ഫ്ലെയിമിൽ നന്നായി കുറുക്കിയെടുക്കാം. മധുരം ഒഴിവാക്കേണ്ടവർക്ക് പനങ്കൽക്കണ്ട ചേർക്കേണ്ടതില്ല.
മിശ്രിതം തണുക്കുമ്പോൾ മിക്സിയുടെ ജാറിൽ ഒരു ഏത്തപ്പഴം, എട്ട് മുന്തിരി, മൂന്ന് ഈന്തപ്പഴം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കാം. ആവശ്യമെങ്കിൽ നട്സ് കൂടി ചേർക്കാം. ശേഷം തണുത്ത ബീറ്റ്റൂട്ട്-റാഗി മിശ്രിതവും രണ്ട് കപ്പ് പാലും ചേർത്ത് വീണ്ടും നന്നായി ബ്ലെൻഡ് ചെയ്യണം.
അവസാനം ഗ്ലാസിലേക്ക് ഒഴിച്ച് മുകളിൽ കുറച്ച് ക്രഷ് ചെയ്ത ബദാം ചേർത്താൽ രുചികരമായ സ്മൂത്തി തയ്യാറാകും. ബീറ്റ്റൂട്ട്, റാഗി, പഴങ്ങൾ, പാൽ, നട്സ് എന്നിവ ഒരുമിച്ച് ചേർന്നതിനാൽ പോഷകങ്ങൾ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു വ്യത്യസ്ത ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനായി ഇത് പരീക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്; വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Credit : Debys Kitchen