ബിരിയാണിയും നെയ്‌ച്ചോറും ഉണ്ടാക്കും മുമ്പ് ഈ 20 ബിരിയാണി ടിപ്സ് നിർബന്ധമായും കാണൂ! കിടിലൻ 20 ബിരിയാണി ടിപ്സ്!! | Best 20 Biriyani Tips

Best 20 Biriyani Tips : ബിരിയാണിയും നെയ്‌ച്ചോറും ഉണ്ടാക്കുമ്പോൾ ചേരുവകൾ മാത്രം നല്ലതായാൽ പോരാ, ഓരോ ഘട്ടത്തിലും കുറച്ച് ശ്രദ്ധ വേണം. അരി വെന്തുപോകുന്നതും മസാലയുടെ രുചി കുറഞ്ഞുപോകുന്നതും പലപ്പോഴും പാചകം ചെയ്യുന്ന രീതിയിലെ ചെറിയ പിഴവുകൾ കൊണ്ടാണ്. ചില ലളിതമായ പൊടിക്കൈകൾ ശ്രദ്ധിച്ചാൽ വീട്ടിൽ തന്നെ നല്ല മണവും രുചിയുമുള്ള ബിരിയാണിയും നെയ്‌ച്ചോറും തയ്യാറാക്കാം. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ബിരിയാണിയും നെയ്‌ച്ചോറും ഒക്കെ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ്. ബിരിയാണിയും നെയ്‌ച്ചോറും ഉണ്ടാക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ടിപ്പുകളാണ് ഇതിലുള്ളത്.

തുടക്കക്കാർക്കും ആദ്യമായി ബിരിയാണിയും നെയ്‌ച്ചോറും ഒക്കെ ഉണ്ടാക്കുന്നവർക്ക് ഇത് കൂടുതൽ സഹായകമാവുന്നതാണ്. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്നു നോക്കിയാലോ.? വീട്ടിൽ ബിരിയാണിയും നെയ്‌ച്ചോറും ഉണ്ടാക്കും മുമ്പ് ഈ 20 ബിരിയാണി ടിപ്സ് നിർബന്ധമായും കാണൂ കിടിലൻ 20 ബിരിയാണി ടിപ്സ്. ബിരിയാണിയും നെയ്‌ച്ചോറും മറ്റും ഉണ്ടാക്കുമ്പോൾ നമ്മൾ ഇപ്പോഴും പഴയ അരിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. മുൻപ് വാങ്ങി വെച്ചിരിക്കുന്ന അരികൊണ്ട് ആണ് നമ്മൾ ഉണ്ടാക്കുന്നത് എങ്കിൽ ഉടഞ്ഞു പോകാതെ നമ്മുക്ക് ഉണ്ടാക്കാവുന്നതാണ്. നെയ്‌ച്ചോറിനായി ഉള്ളി വാട്ടുന്ന സമയത്ത് ഉള്ളി അതികം വാടി പോകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം.

ഉള്ളി കളർ മാറുന്നതിനു മുൻപ് തന്നെ അതിലേക്ക് വെള്ളം ഒഴിക്കണം. ഇല്ലെങ്കിൽ നെയ്‌ച്ചോറിന്റെ കളർ മാറുവാൻ കാരണമാകും. നെയ്‌ച്ചോർ ഉണ്ടാക്കുമ്പോൾ അതിൽ ഒഴിക്കുന്ന വെള്ളത്തിനും പ്രാധാന്യമുണ്ട്. അരി കഴുകി വെള്ളമെല്ലാം ഊറ്റി കളഞ്ഞിട്ടുവേണം നെയ്‌ച്ചോറിലേക്ക് ഉപയോഗിക്കുവാൻ. നെയ്‌ച്ചോർ ഉണ്ടാക്കുമ്പോൾ അരി ഇട്ടശേഷം ഇടക്കിടക്ക് പാത്രം തുറന്നു നോക്കാതിരിക്കുക. ബിരിയാണി ദം ഇടുമ്പോൾ തീ വളരെ കൂട്ടരുത്. പാത്രത്തിന്റെ അടിയിൽ ചോറ് പിടിക്കാതിരിക്കാൻ അടിഭാഗത്ത് കട്ടിയുള്ള പാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

ദം കഴിഞ്ഞ ഉടൻ ചോറ് ശക്തമായി ഇളക്കാതെ കുറച്ച് സമയം വെച്ച ശേഷം സാവധാനം ഇളക്കുക. നെയ്‌ച്ചോറും തയ്യാറായ ശേഷം കുറച്ച് മിനിറ്റ് അടച്ചുവച്ചാൽ നെയ്യിന്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും മണം അരിയിൽ നന്നായി പിടിക്കും. ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിലെ സാധാരണ ചേരുവകൾ കൊണ്ടുതന്നെ നല്ലൊരു ബിരിയാണിയും നെയ്‌ച്ചോറും തയ്യാറാക്കാം. ബാക്കി ടിപ്പുകൾ ഓരോന്നും എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. Video credit : info tricks

Best 20 Biriyani TipsBiriyanibiriyani tipsKitchen Tips