Best Kanthari Mulaku krishi Tips : വിനാഗിരി ഉണ്ടോ? ഒരു സ്പൂൺ വിനാഗിരി മാത്രം മതി പച്ചമുളകു ചെടിയിലെ കുരിടിപ്പ് മാറാനും കീടങ്ങളെ തുരത്താനും; ഇനി പച്ചമുളക് കുലകുത്തി കായ്ക്കും മുളക് പൊട്ടിച്ചു മടുക്കും. പച്ചമുളക് കൃഷി എല്ലാവരും ചെയ്യുന്ന ഒന്നാണല്ലോ. അധികം പരിപാലനം വേണ്ട എന്നത് മാത്രമല്ല എല്ലാത്തിനും പച്ചമുളക് ഇടുന്നു എന്നുള്ളതും ഇതിനൊരു കാരണമാണ്. വളരെ സിമ്പിൾ ആയി വളർത്തിയെടുക്കുന്ന
മുളക് കൃഷിയിൽ കീടശല്യം ഉണ്ടാകാറുള്ളത് സർവ്വ സാധാരണമാണ്. പച്ചമുളക് കുരുടിച്ച് നിൽക്കുന്ന സമയത്ത് വീടുകളിൽ തന്നെയുള്ള വിനാഗിരി സ്പ്രേ ചെയ്തു കൊടുക്കുന്നത് നല്ല ഒരു റിസൾട്ട് കിട്ടാൻ സഹായിക്കുന്നതാണ്. ഇതുപോലെ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ കുരുടിപ്പ് ഒക്കെ മാറി നല്ലതുപോലെ പച്ചമുളക് കിട്ടാൻ അത് സഹായിക്കുന്നു. ഒരുപാട് പേരുടെ വലിയ ഒരു പ്രശ്നത്തിനുള്ള
ചെറിയൊരു പരിഹാരമാർഗമാണ് നമ്മുടെ വീടുകളിൽ എല്ലാം നാം സാധാരണ ഉപയോഗിക്കാറുള്ള വിനാഗിരി. ഏതു പ്രശ്നത്തിനും ആദ്യമായി ചെയ്യേണ്ടത് കുരൂടിച്ച ഇലകളൊക്കെ കട്ട് ചെയ്ത് മാറ്റുക എന്നുള്ളതാണ്. ശേഷം അതിനു ചുവട്ടിൽ ഉള്ള മണ്ണ് ചെറുതായി ഇളക്കി കൊടുക്കുക. അതിനുശേഷം ഒരു കപ്പ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ഡോളോമൈറ്റ് ചേർത്ത് കലക്കി ഒഴിച്ച് കൊടുക്കാവുന്നതാണ്. അടുത്തതായി ഒരു മൂന്ന് ദിവസം കഴിഞ്ഞതിനു ശേഷം
ഒരു കപ്പിലേക്ക് ഒരു തുള്ളി ജെല്ല് ഒഴിച്ചതിനു ശേഷം ഒരു സ്പൂൺ വിനാഗിരി കൂടി ഒഴിച്ച് ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു എടുക്കുക. എന്നിട്ട് ഈ ലായനി ഒരു സ്പ്രേ ബോട്ടിലിൽ ലേക്ക് മാറ്റുക. എന്നിട്ട് വെയിൽ ഇല്ലാത്ത സമയം നോക്കി ഇലകളുടെ അടിയിൽ ആയിട്ടും ചെടികളിലും തണ്ടുകളിലും ഒക്കെ നല്ലതുപോലെ സ്പ്രേ ചെയ്തു കൊടുക്കുക. എല്ലാത്തരം പച്ചക്കറികൾക്കും ഈ രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. Video Credits : PRS Kitchen