Chia Seed Weight Loss : ദീർഘ കാലമായി ശരീര ഭാരം കുറയ്ക്കുന്നതിനുള്ള ആലോചനയിലാണോ? എങ്കിൽ ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ അലിയിച്ചു കളയാനും, പ്രമേഹം നിയന്ത്രിക്കാനും, മുഖം വെട്ടിത്തിളങ്ങാനും ചില മാർഗങ്ങളുണ്ട്. കൊളസ്ട്രോളും, പ്രമേഹവുമാണോ നിങ്ങളുടെ വില്ലൻ? എങ്കിൽ ഈ ഡ്രിങ്ക് ഒന്ന് ട്രൈ ചെയ്യൂ. ശരീര ഭാരം കുറയ്ക്കാനും മുഖം വെട്ടി തിളങ്ങുന്നതാക്കാനും ഈയൊരു ഡ്രിങ്ക് മതി. അവ നമുക്ക് പരിചയപ്പെടാം. ഇതിനായി ഒരു ടീ സ്പൂൺ ചിയാ സീഡ്സ് അര ഗ്ലാസ് വെള്ളത്തിലേക്ക് ചേർക്കുക. ശേഷം ഒരു മണിക്കൂർ മാറ്റി വെക്കുക.
തുടർന്ന് ഒരു ലിറ്റർ വെള്ളത്തിൽ ഇതൊഴിച്ച് പല സമയങ്ങളിലായി കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. മറ്റൊരു വിധം നോക്കുകയാണെങ്കിൽ ആപ്പിളും, ബീറ്റ്റൂട്ടും, കാരറ്റും മിക്സ് ചെയ്തുണ്ടാക്കിയ, ABC ജ്യൂസിലേക്ക് ഒന്നര ടീ സ്പൂൺ ചിയാ സീഡ്സ് ഇട്ട്, അതിലേക്ക് അല്പം വെള്ളം ചേർത്ത് മിക്സ് ചെയ്ത് കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും, ശരീര ഭാരം കുറയ്ക്കുന്നതിനും സഹായിക്കും. അര ഗ്ലാസ് വെള്ളത്തിൽ ഒന്നര ടീ സ്പൂൺ ചിയാ സീഡ്സും, അര ടീ സ്പൂൺ തേയിലപ്പൊടിയും, ഒരു ചെറു നാരങ്ങയുടെ പകുതിയും പിഴിഞ്ഞൊഴിക്കുക.
ശേഷം രണ്ട് മണിക്കൂർ കഴിഞ്ഞ് ഒരു ലിറ്റർ വെള്ളത്തിലേക്ക് ഇതൊഴിച്ച് മിക്സ് ചെയ്യുക. രാവിലെ പതിനൊന്നു മണിക്കോ, വൈകുന്നേരം മൂന്നിനും നാലിനും ഇടയിലോ ഈ വെള്ളം കുടിക്കുന്നത് ദഹനത്തിനും കീഴ് വായു ശല്യം അകറ്റാനും സഹായിക്കും. കൂടാതെ, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ ഇത് അത്യുത്തമമാണ്. അര ഗ്ലാസ് കാരറ്റ് ജ്യുസിൽ രണ്ട് ടീ സ്പൂൺ ചിയാ സീഡ്സ് ചേർത്ത്, ഒരു മണിക്കൂർ മാറ്റി വെച്ചതിന് ശേഷം നന്നായി ഇളക്കി മുഖത്ത് അപ്ലൈ ചെയ്യുന്നത് ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കും.
അതുപോലെ, രോഗ പ്രതിരോധശേഷി കൂട്ടാനും, മുടിയുടെ ബലം വർധിപ്പിക്കാനും ചിയാ സീഡ്സ് ഉത്തമമാണ്. എങ്ങിനെയാണ് ഇതെല്ലാം ചെയ്യേണ്ടത് എന്നും ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും വീഡിയോയിലൂടെ Dr.Visakh Kadakkal വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ ഉപകാരപ്രദമായ അറിവ്. വീഡിയോ ഇഷ്ടമായാൽ Dr Visakh Kadakkal എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Credit : Dr Visakh Kadakkal