Coconut Tree Plant Care Tricks: നമ്മൾ തെങ്ങിൻ തൈ വെക്കുമ്പോൾ വളരെ പെട്ടെന്ന് നമുക്ക് തെങ്ങ് കായ്ച് കിട്ടണമെങ്കിൽ അതിനൊരു ബാലൻസ്ഡ് ആയ ഒരു ഫേർട്ടിലിസർ ആണ് ആവശ്യമായിട്ടുള്ളത്. തെങ്ങ് നട്ട ശേഷം അത് ശ്രദ്ധിക്കാതെ ഇരുന്നു കഴിഞ്ഞാൽ നമുക്ക് ഒരിക്കലും അതിൽ നിന്ന് കായിഫലം കിട്ടില്ല. അതേസമയം നമ്മൾ നട്ട ശേഷം അത് നന്നായി വളവും കാര്യങ്ങളൊക്കെ ഇട്ടു കൊടുത്താൽ ഒരു കൊല്ലത്തിനുള്ളിൽ തന്നെ ഉദ്ദേശിക്കുന്നതിനും കൂടുതൽ വിളവെടുപ്പ് എടുക്കാൻ സാധിക്കും.
ഇനി തെങ്ങ് പെട്ടെന്ന് വിളവെടുപ്പ് കിട്ടാൻ എന്തൊക്കെ ശ്രദ്ധിക്കണം, അല്ലെങ്കിൽ എന്തൊക്കെ ഫെർട്ടിലൈസർ ആണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം. എം പി കെ എല്ലാ വളക്കടയിലും വളരെ സുലഭമായി കിട്ടുന്ന ഒരു വളമാണ്. ഇനി നമുക്ക് കൊപ്ര പ്രൊഡക്ഷൻ കൂട്ടാൻ ആയിട്ടാണ് എന്നുണ്ടെങ്കിൽ അതിന് ഏറ്റവും ചീപ്പായിട്ട് നമുക്ക് ഉപയോഗിക്കാൻ പറ്റിയ ഒരു വളമാണ് കല്ലുപ്പ്. കല്ലുപ്പ് ചേർത്ത് കൊടുത്തിട്ടുണ്ടെന്നുണ്ടെങ്കിൽ തെങ്ങിന് നല്ല ന്യൂട്രിയൻസ് കിട്ടി വളരെ പെട്ടെന്ന് തന്നെ അത് വളരുന്നതായിരിക്കും.
കല്ലുപ്പ് ചേർത്ത് കൊടുക്കുമ്പോൾ ആറുമാസമായ തെങ്ങിൻതൈയാണ് എന്നുണ്ടെങ്കിൽ 150 ഗ്രാം ഓളം കല്ലുപ്പാണ് ചേർത്തു കൊടുക്കേണ്ടത് ഇനി അതിൽ കൂടുതൽ വളർച്ചയുള്ള തെങ്ങാണ് എങ്കിൽ കല്ലുപ്പിന്റെ അളവ് കൂട്ടേണ്ടതാണ്. ഉപ്പ് ചേർത്ത് കൊടുക്കുമ്പോൾ വേരിന്റെ അടുത്തൊന്നും ആയിരിക്കരുത് ഉപ്പിട്ട് കൊടുക്കേണ്ടത്. നന്നായി തടമെടുത്ത ശേഷം അതിനുചുറ്റും വേണം ഉപ്പിട്ട് കൊടുക്കാൻ. അതുപോലെതന്നെ വളരെ നന്നായി വെള്ളവും
ചേർത്ത് കൊടുക്കേണ്ടത്. അതുപോലെതന്നെ ഏറ്റവും ബെസ്റ്റ് വളമാണ് ജൈവവളം ചേർത്ത് കൊടുക്കുന്നത് ഇങ്ങനെ ചേർക്കുന്നതും വളരെ വളർച്ച കൂടാൻ സഹായിക്കും. പച്ചില വളങ്ങൾ ആയ ശീമകൊന്നയുടെ ഇല ഒക്കെ വളരെ നല്ലതാണ്. അതുപോലെതന്നെ തെങ്ങിനെ നശിപ്പിക്കുന്ന ഏറ്റവും വലിയ ഒരു പ്രാണിയാണ് ചെല്ലി. അതിനെ നശിപ്പിക്കാനായി നമുക്ക് പാറ്റയുടെ ഗുളിക പൊടിച്ച ശേഷം സൈഡിൽ ഒക്കെ ഇട്ടു കൊടുക്കാം. പൊടിച്ചില്ലെങ്കിലും പാറ്റ ഗുളിക വെച്ച് കൊടുത്താലും മതിയാവും. Credit: 𝓛𝓲𝓷𝓬𝔂𝓼 𝓛𝓲𝓷𝓴