Curry Leaves Cultivation Using Fenugreek : കറിവേപ്പില ചെടി നമ്മുടെ വീട്ടിൽ തന്നെ നന്നായി തഴച്ചു വളർത്താനുള്ള ടിപ്സ് നോക്കിയാലോ…കറിവേപ്പില ചെടി നമ്മൾ ഇപ്പോൾ ഫ്ലാറ്റിൽ അല്ലെങ്കിൽ ചെറിയൊരു സ്ഥലത്ത് നട്ടാൽ പോലും വളരെ നന്നായി തഴച്ചു വളരാനായി ഉപയോഗിക്കാവുന്ന ടിപ്പാണിത്. ആദ്യം തന്നെ ഉലുവ വെയിലത്ത് വെച്ച് ഒന്ന് ചൂടായ ശേഷം അത് പൊടിച്ചെടുത്ത് വെക്കുക.
ഇനി ഒരു പാത്രത്തിൽ കഞ്ഞിവെള്ളം എടുത്ത ശേഷം അതിലേക്ക് ഒരു സ്പൂൺ പൊടിച്ച ഉലുവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് അടച്ചുവെക്കുക. രാവിലെ മിക്സ് ചെയ്താൽ വൈകിട്ട് നമുക്കിത് ഉപയോഗിക്കാം. ഇത് നിങ്ങൾ രണ്ടു മൂന്നു ദിവസം വെക്കുന്നതെങ്കിൽ അത്രയും നല്ലതാണ്. അനുസരിച്ചു വെള്ളം കൂടുതൽ ഒഴിച്ച് അത് കട്ടി കുറച്ച് കൊണ്ടുവരിക. ഇങ്ങനെ ചെയ്യുമ്പോൾ കീടത്തിന്റെ ഒക്കെ ശല്യത്തിൽ നിന്ന് രക്ഷപ്പെടാനും സാധിക്കും.
കീട ശല്യം ഒന്നും വരില്ല വേപ്പില ചെടികളിൽ ഇലകൾ ഒക്കെ നല്ല കേടു വരാതെ തന്നെ നമുക്ക് കിട്ടുകയും ചെയ്യും. ഇത് വേപ്പില ചെടിക്ക് മാത്രമല്ല നമ്മുടെ റോസാച്ചെടിക്കോ അല്ലെങ്കിൽ വേറെ മറ്റു ചെടികൾക്കും ചേർത്തു കൊടുത്താലും നല്ല രീതിയിൽ മുട്ടുകൾ ഒക്കെ വരും. മിക്സ് ചെയ്തു വച്ചിരിക്കുന്ന കഞ്ഞിവെള്ളം നമ്മുടെ ചെടിയിലേക്ക് ഒഴിച്ചു കൊടുക്കാം. അതിനായി ആദ്യം തന്നെ വേപ്പില ചെടിയുടെ താഴെയുള്ള മണ്ണ് ചെറുതായൊന്ന് ഇളക്കി കൊടുക്കുക.
അതിനു ശേഷം ഈ ഒരു വെള്ളം ചെടിയുടെ ഇലകളിലും വേരിലും കൈ കൊണ്ട് തളിച്ച് കൊടുക്കുക. ശേഷം കുറച്ച് ചാരം എടുത്ത് അതിന്റെ ഇലയിലും താഴത്തേക്കുമായി ചേർത്തു കൊടുക്കുക. വീണ്ടും വെള്ളം തളിച്ച് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കീടങ്ങൾ ഒട്ടും വരാതെ തന്നെ നമുക്ക് വേപ്പില കിട്ടുകയും ചെയ്യും. അപ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ നിങ്ങളുടെയും വേപ്പില ചെടിയും വളരെ നന്നായി വളരും. Credit: POPPY HAPPY VLOGS