
കറിവേപ്പ് ഭ്രാന്ത് പിടിച്ചപോലെ വളരാൻ ഒരു അത്ഭുത മരുന്ന്! ഈ ഒരു വളം മതി എത്ര ഉണങ്ങി കരിഞ്ഞ കറിവേപ്പും ഇനി കാട് പോലെ തഴച്ച് വളരാൻ!! | Curry Leaves Plant Care Tips
Curry Leaves Plant Care Tips
Curry Leaves Plant Care Tips : മലയാളികൾ തയ്യാറാക്കുന്ന ഭക്ഷണ വിഭവങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ചേരുവകളിൽ ഒന്നാണ് കറിവേപ്പില. എല്ലാ കറികളിലും കുറച്ച് കറിവേപ്പില എങ്കിലും ഇടുന്ന ശീലം മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ അടുക്കള ആവശ്യത്തിനുള്ള കറിവേപ്പില എങ്ങനെ വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. നല്ല രീതിയിൽ പരിചരണം നൽകി എങ്ങിനെ ഒരു കറിവേപ്പില തൈ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
കറിവേപ്പില ചട്ടിയിലാണ് നട്ട് പിടിപ്പിക്കുന്നത് എങ്കിൽ നല്ല രീതിയിൽ വെയിൽ കിട്ടുന്ന ഭാഗത്ത് നോക്കി തന്നെ വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ ചെടിക്ക് വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ വെള്ളം ഒന്നിച്ച് ഒഴിച്ച് കൊടുക്കാതെ തളിച്ചു കൊടുക്കുന്ന രീതിയിൽ ചെയ്യുക. അതും ഇലകളിലും തണ്ടിന്റെ ഭാഗത്തേക്കുമെല്ലാം വെള്ളം നല്ലതുപോലെ സ്പ്രേ ചെയ്തു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതേസമയം ഒരു കാരണവശാലും ചട്ടിയിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങിനെ സംഭവിക്കുമ്പോൾ ചെടി പെട്ടെന്ന് അളിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്.
ചെടി നന്നായി വളർന്നു വന്നു കഴിഞ്ഞാൽ ആഴ്ചയിൽ ഒരിക്കലെങ്കിലും വളപ്രയോഗം നടത്താവുന്നതാണ്. അതിനായി മുട്ടയുടെ തോട്,ചാണകപ്പൊടി എന്നിവയെല്ലാം ഉപയോഗപ്പെടുത്താം. ചെടികളിൽ ഉണ്ടാകുന്ന ഉറുമ്പ് ശല്യം ഒഴിവാക്കാനായി മഞ്ഞൾപൊടി അല്ലെങ്കിൽ കർപ്പൂരം എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്. ചെടി നന്നായി പിടിച്ച് വരുന്നത് വരെ അതിൽ നിന്നും ഇലകൾ പറിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുറഞ്ഞത് ആറുമാസമെങ്കിലും സമയം കൊടുത്തതിന് ശേഷം മാത്രം ഇലകൾ പറിച്ചെടുക്കാനായി ശ്രദ്ധിക്കുക.
ചെടി നന്നായി തഴച്ചു വളരാൻ പുളിപ്പിച്ച കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കുന്നതും വളരെയധികം ഗുണം ചെയ്യും. വളക്കൂട്ടനായി അടുക്കളയിലെ പച്ചക്കറി വേസ്റ്റ് എല്ലാം കഞ്ഞി വെള്ളത്തിൽ ഇട്ട് ഒരാഴ്ച സമയം അടച്ചു വയ്ക്കുക. ശേഷം അത് വെള്ളവുമായി ചേർത്ത് ഡയല്യൂട്ട് ചെയ്ത ശേഷം ഇലകളിൽ ഉപയോഗിക്കുകയാണെങ്കിൽ പ്രാണികളുടെ ശല്യം ഒഴിവാക്കാനായി സാധിക്കും. കറിവേപ്പില ചെടിക്ക് ആവശ്യമായ കൂടുതൽ പരിചരണ രീതികൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Credit: Jeny’s World