
മഴക്കാലത്ത് കുടംപുളി സൂക്ഷിക്കാൻ ഇതാ ഒരു എളുപ്പ വഴി! കുടംപുളി ഇങ്ങനെ ചെയ്തു നോക്കൂ; ഇനി കുടംപുളി ഒട്ടും അഴുകി പോകില്ല!! | Dried Kudampuli Preparation at Home
Dried Kudampuli Preparation at Home
Dried Kudampuli Preparation at Home : കേരളത്തിന്റെ അടുക്കളയിൽ കുടംപുളിക്ക് പ്രത്യേക സ്ഥാനമുണ്ട്. പ്രത്യേകിച്ച് മീൻകറിയുടെ രുചി കൂട്ടുന്നതിൽ ഇതിന് പകരം വയ്ക്കാൻ മറ്റൊന്നില്ലെന്ന് പറയാം. കുടംപുളി ഇട്ടു വച്ച നല്ല മീൻകറി ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാകില്ല. വിപണിയിൽ ലഭിക്കുന്ന കുടംപുളി വാങ്ങുന്നതിനുപകരം വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിഞ്ഞാൽ അതിന്റെ പുതുമയും ശുദ്ധതയും ഉറപ്പാക്കാൻ കഴിയും. ശരിയായ രീതിയിൽ ഉണക്കി സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാനും സാധിക്കും. വേനൽക്കാലത്ത് നല്ലപോലെ പൂത്ത്, മഴക്കാലത്തു നന്നായി കായ്ക്കുന്ന ഒന്നാണ് കുടംപുളി.
പൊതുവേ ജൂൺ, ജൂലൈ മാസത്തിലാണ് കുടംപുളി നന്നായി കായ്ക്കുന്നത്. ആ ഒരു സമയത്ത് തന്നെ മരത്തിൽ നിന്നും പഴുത്ത് താഴെ വീണു കിടക്കുന്ന കുടംപുളി എല്ലാം ശേഖരിച്ച് നമുക്ക് കുടം പുളി കുറെ നാളത്തേക്ക് സൂക്ഷിച്ചു വെക്കാം. അത് എങ്ങനെയാണെന്ന് വിശദമായി നോക്കാം. സാധാരണയായി കുടംപുളി ഉണക്കിയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ പരമ്പരാഗതരീതിയില്‍ ഉണക്കിയെടുക്കുന്ന കുടംപുളിയില്‍ അനാരോഗ്യകരമായ അളവില്‍ പുക ഉണ്ടാകാറുണ്ട്. കാറ്റൊക്കെ കൊണ്ട് വീഴുമ്പോൾ പഴുത്ത പുളിയുടെ കൂടെ പച്ചപ്പുളിയും വീഴും. അത് മാറ്റി വയ്ക്കേണ്ട കാര്യമില്ല. കേടുവന്ന ഭാഗം മാത്രം കുറച്ചൊന്നു മുറിച്ചു കളഞ്ഞു ബാക്കിയെല്ലാം നമുക്ക് ഈ ഒരു വിധത്തിൽ സൂക്ഷിച്ചു വെക്കാം.
കുടംപുളി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതിലെ വെള്ളമെല്ലാം മാറ്റാനായി ഒരു അരിപ്പയിലേക്ക് വെച്ച് കൊടുക്കുക. ശേഷം ഇത് മുറിച്ച് എടുക്കണം. കുടംപുളിയുടെ ഉള്ളിലുള്ള കുരുക്കൾ എല്ലാം മാറ്റിയ ശേഷം ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. എല്ലാ കുടംപുളിയും ഇതു പോലെ തന്നെ കുരു എല്ലാം കളഞ്ഞ ശേഷം ഇത് ഒരു ഗ്ലാസ് ബോട്ടിലേക്ക് മാറ്റണം. അതിനായി ഒരു ഗ്ലാസ് ബോട്ടിൽ എടുത്ത് അതിലേക്ക് കല്ലുപ്പ് ചേർത്ത് കൊടുക്കുക. കല്ലുപ്പ് ഇട്ടു കൊടുത്ത് അതിനു മുകളിലായി കുറച്ച് കുടംപുളി ഇട്ടു കൊടുക്കുക. വീണ്ടും കല്ലുപ്പ് ചേർത്തു കൊടുത്ത് ഇതേ പോലെ തന്നെ ബാക്കി ഉള്ളതും ലയർ ആക്കുക. ഇങ്ങനെ നമുക്ക് എത്ര കാലം വേണമെങ്കിലും കുടം പുളി കേടു വരാതെ സൂക്ഷിച്ചു വെക്കാൻ സാധിക്കും.
ജൂൺ – ജൂലൈ മാസത്തിൽ മഴയൊക്കെ ആയതുകൊണ്ട് തന്നെ വെയിൽ ഒന്നും ഇല്ലാത്തത് കൊണ്ട് പുളി ഉണക്കി എടുക്കാൻ സാധിക്കില്ല. വെയിൽ വരുന്ന സമയത്ത് ഇത് ഒരു നെറ്റിൽ വിരിച്ച ശേഷം നല്ല വെയിൽ ഉള്ള സ്ഥലത്ത് വെച്ച് ഉണക്കി എടുത്ത് കുടംപുളി കുപ്പിയിലാക്കി എത്ര നാൾ വേണമെന്നുണ്ടെങ്കിലും യൂസ് ചെയ്യാം. ശരിയായി സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം. ഉണങ്ങിയ കുടംപുളി വായു കടക്കാത്ത വൃത്തിയുള്ള ഗ്ലാസ് കുപ്പിയിലോ ഭക്ഷ്യയോഗ്യമായ മൂടിയുള്ള പാത്രത്തിലോ സൂക്ഷിക്കാം. പൂർണമായി പഴുത്ത കുടംപുളി മാത്രം തിരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾ വിശദമായി അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Credit : Raziya’s Kitchen