Easy Chilly Cultivation Using Kanjivellam : വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറി വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും ലഭിക്കുന്ന മിക്ക പച്ചക്കറികളിലും വലിയതോതിൽ കീടനാശിനി പ്രയോഗം നടത്തിയിട്ടുണ്ടാകും. എന്നാൽ ഇത്തരത്തിൽ പച്ചക്കറി കൃഷി നടത്തുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളായ
പുഴു പ്രാണി പോലുള്ള ജീവികളുടെ ശല്യം ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു പ്രത്യേക മിശ്രിതത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ചെടികളിൽ ഉണ്ടാകുന്ന പുഴുശല്യം, പ്രാണിശല്യം എന്നിവയെല്ലാം പാടെ ഇല്ലാതാക്കാനായി കഞ്ഞിവെള്ളം ഉപയോഗപ്പെടുത്താവുന്നതാണ്. കുത്തരി ചോറിന്റെ കഞ്ഞി വെള്ളമാണ് ഉപയോഗിക്കുന്നത് എങ്കിൽ കൂടുതൽ ഗുണം ലഭിക്കുന്നതാണ്. ആദ്യം തന്നെ കഞ്ഞിവെള്ളം മൂന്നോ നാലോ ദിവസം വച്ച് നല്ലതുപോലെ പുളിപ്പിച്ചെടുക്കണം.
അതിലേക്ക് ഒരു നാരങ്ങയുടെ നീരും ഡൈല്യൂട്ട് ചെയ്യാൻ ആവശ്യമായ വെള്ളവും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് നല്ലതുപോലെ ഇളക്കിയശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കുക. ശേഷം എല്ലാവിധ ചെടികളിലും ഈയൊരു മിശ്രിതം തളിച്ചു കൊടുക്കാവുന്നതാണ്. ആഴ്ചയിൽ രണ്ടുദിവസം ഇങ്ങനെ ചെയ്യുകയാണെങ്കിൽ തന്നെ ചെടികളിൽ നല്ല രീതിയിലുള്ള മാറ്റം കാണാനായി സാധിക്കും. അതുപോലെ കായ്ക്കാതെ നിൽക്കുന്ന ചെടികളിലും, പച്ചമുളക് ചെടിയിലുമെല്ലാം കായകൾ ഉണ്ടാകാനായി
കഞ്ഞി വെള്ളത്തിൽ അടുക്കളയിൽ നിന്നും ലഭിക്കുന്ന പച്ചക്കറിയുടെ വേസ്റ്റ് അതല്ലെങ്കിൽ പഴത്തിന്റെ തോല് അരച്ചുചേർത്ത് ഉപയോഗപ്പെടുത്താവുന്നതാണ്. ഈയൊരു രീതിയിൽ ചെയ്യുമ്പോഴും കഞ്ഞിവെള്ളം നല്ലതുപോലെ പുളിപ്പിച്ച് ഡയല്യൂട്ട് ചെയ്ത ശേഷമാണ് ചേർത്ത് കൊടുക്കേണ്ടത്. ചെടികളുടെ ഇലകളിൽ മാത്രമല്ല ചുവട്ടിലും ഈയൊരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. യാതൊരു കീടനാശിനികളും ഉപയോഗിക്കാതെ തന്നെ ഈയൊരു രീതിയിൽ നീട്ടാ പച്ചക്കറി വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Ansi’s Vlog