Easy Cocopeat Making in Home : ഇൻഡോർ പ്ലാൻസ് കളിലും പച്ചക്കറികളിലും വളരെ അത്യാവശ്യമായി വേണ്ട ഒരു സാധനമാണ് ചകിരിച്ചോറ്. പച്ചക്കറി തൈ നടുന്നത് മുതലേ നമുക്ക് ചകിരിച്ചോർ ആവശ്യമാണ്. മണ്ണിൽ ഈർപ്പത്തെ നിലനിർത്താനും മണ്ണിൽ വായു സഞ്ചാരം ഉണ്ടാകാനും ഒക്കെ ഈ ചകിരിച്ചോർ ആണ് നമ്മൾ ഉപയോഗിക്കുന്നത്. നൈട്രജൻ കണ്ടന്റ് വളരെ കൂടുതലാണ് ചകിരിച്ചോറിൽ. പൊതിച്ച തേങ്ങയുടെ തൊണ്ട് ഉണ്ടെങ്കിൽ
നമുക്ക് വളരെ എളുപ്പം ചകിരിചോറ് വീട്ടിൽ തന്നെ നിർമ്മിച്ച എടുക്കാവുന്നതാണ്. ആദ്യം ഒരു അര മീറ്റർ നീളത്തിൽ ഒരു ഷീറ്റ് കണ്ടിച്ചു അതിൽ ആണി വെച്ച് കുറച്ച് ഹോൾസ് ഉണ്ടാക്കിയെടുക്കുക. ശേഷം ഒരു റൗണ്ട് തടിയിൽ മേൽ ഷീറ്റ് ആണിയടിച്ച് ഉറപ്പിക്കുക. ശേഷം ഈ തടി ഒരു ട്രേഡ് മുകളിൽ വച്ച് പൊതിച്ച തേങ്ങയുടെ തൊണ്ട് അതിൽ വച്ച് ചീകി എടുക്കുക. അപ്പോൾ പൊടിയുടെ അലർജിയുള്ളവർ മാപ്പ് ഉപയോഗിച്ചിട്ട് ചെയ്തെടുക്കാൻ ആയി പ്രത്യേകം ശ്രദ്ധിക്കണം.
കാരണം ഒരുപാട് കൂടി അന്നേരം പുറത്തേക്ക് വരും. ശേഷം ഇങ്ങനെ കിട്ടിയ ചകിരിചോറ് നമ്മൾ ഒരു ദിവസം എങ്കിലും വെള്ളത്തിലിട്ടു കുതിർത്തതിനു ശേഷം മാത്രമേ ചെടികൾക്കും സസ്യങ്ങൾക്കും ഇട്ട് കൊടുക്കാറുള്ളൂ. തൊണ്ടു നനയ്ക്കാതെ ഉണങ്ങിയ തോണ്ട് തന്നെ ഇതുപോലെ ചെയ്തെടുക്കാൻ ആയി ശ്രദ്ധിക്കണം. അങ്ങനെ ചെയ്യുമ്പോൾ കൂടുതൽ ചകിരി കിട്ടാനും വളരെ പെട്ടെന്ന് തന്നെ കിട്ടാനും സാധിക്കുന്നു.
ഇത്തരത്തിൽ വളരെ എളുപ്പം വീടുകളിൽ തന്നെ നമുക്ക് ചകിരിച്ചോർ ഉണ്ടാക്കി എടുക്കാവുന്നതാണ്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില് വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം. നിങ്ങൾക്കും ഇതുപോലെ നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Video Credits : ponnappan-in