ഇത് ഒരു തുള്ളി മതി! ഏത് കായ്ക്കാത്ത നാരകവും കുലകുത്തി കായ്ക്കും! ഇനി ഓറഞ്ചും ചെറുനാരങ്ങയും പൊട്ടിച്ചു മടുക്കും!! | Easy Fertilizers for Lemon Plant

Easy Fertilizers for Lemon Plant

Easy Fertilizers for Lemon Plant : ചെറു നാരക ചെടി വലുതാവുമ്പോൾ അതിന് ഇല കൊഴിയൽ, മഞ്ഞ വരൽ പോലത്തെ അസുഖങ്ങൾ ബാധിക്കാറുണ്ട്. ഇവക്ക് പരിഹാരമായ ഒരു പോട്ടി മിക്സ്‌ ആണ് നമ്മൾ തയ്യാറാക്കാൻ പോവുന്നത്. അതിന് ആദ്യം വേണ്ടത് കരിയില കമ്പോസ്റ്റ് ആണ്. കുറച്ചു കരിയില കമ്പോസ്റ്റ് എടുത്ത് അതിലേക് കുറച്ചു മേൽമണ്ണും ചാണകപ്പൊടിയും തരി കൂടിയ മണലും ഈർപ്പം നിലനിർത്താൻ വേണ്ടി

ചകിരി ചോറും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇത്രയും ചെയ്താൽ പോട്ടിങ് മിക്സ്‌ റെഡി. ഇതൊരു വലിയ പാത്രത്തിലാക്കി അതിലേക് ചെടി നടുക. സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലത്ത് വെക്കാൻ ശ്രദ്ധിക്കണം. ഇനി മണ്ണിലാണ് കുഴിച്ചിടുന്നത് എങ്കിലും കുഴി ഒന്നര അടി ആഴത്തിലെങ്കിലും കുഴിക്കാൻ ശ്രദ്ധിക്കണം. 3 ആഴ്ചകൾക്ക് ശേഷം, ഒരു ലിറ്റർ വെള്ളത്തിൽ 3 സ്പൂൺ നീറ്റ് കക്കപ്പൊടിയോ കുമ്മായമോ കലക്കുക.

മൂന്നോ നാലോ ദിവസം പഴക്കമുള്ള പുളിച്ച കഞ്ഞിവെള്ളവും ചേർത്ത് ചെടിയിൽ ഒഴിച്ച് കൊടുക്കുക. വീണ്ടും ഒരു മൂന്നാഴ്ച കഴിയുമ്പോൾ 13-0-45 NPK ഫേർട്ടിലൈസർ 1 സ്പൂൺ എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒരു സ്പ്രേ ബോട്ടിലിൽ ആകുക. ഈ മിശ്രിതം ചെടിയുടെ ഇലയിലും തണ്ടിലും സ്പ്രേ ചെയ്യുക. ബാക്കി കടയിൽ ഒഴിച്ച് കൊടുക്കുക. ഇത് പുതിയ തളിരുകൾ മുളച്ചു വരാൻ സഹായിക്കും.

ഇങ്ങനെ ചെയ്ത് കുറച്ച് ദിവസം കഴിയുമ്പോഴേക്കും തന്നെ വളരെ നല്ല ആരോഗ്യമുള്ള യാതൊരു അസുഖവുമില്ലാത്ത ഒരു ചെറു നാരങ്ങയുടെ തൈ മുളച്ചു വരുന്നതായി കാണാൻ സാധിക്കും. അസുഖം ബാധിച്ച നശിച് പോവുന്ന ഒരു ചെടിയിലാണ് നിങ്ങൾ ഇങ്ങനെ ചെയ്തതെങ്കിൽ അസുഖം മാറുകയും ആരോഗ്യ അവസ്ഥയിലേക്ക് തിരിച്ചു വരികയും ചെയ്യും. Video Credit : MALANAD WIBES