ഇതൊന്ന് മാത്രം മതി! പേര അടിയിൽ നിന്നും കുലകുത്തി കായ്ക്കാൻ! ഇനി ചുവട്ടിൽ നിന്നും പേരക്ക പൊട്ടിച്ചു മടുക്കും.!! | Easy Guava Cultivation Tips

Easy Guava Cultivation Tips

Easy Guava Cultivation Tips : ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി പേര അടിയിൽ കുലകുത്തി കായ്ക്കും! ഇനി കിലോ കണക്കിന് പേരക്ക ചുവട്ടിൽ നിന്നും പൊട്ടിച്ചു മടുക്കും; പേര ചുവട്ടിൽ നിറയെ കായ്ക്കാൻ കിടിലൻ സൂത്രപ്പണി! വീടുകളിൽ നാം നടുന്ന പേരയ്ക്ക ആറുമാസം കൊണ്ട് ധാരാളം പേരയ്ക്ക ഉണ്ടാകു വാനും ചുവട്ടിൽ നിന്നും പേരയ്ക്ക പൊട്ടിച്ച് എടുക്കുവാനും കഴിയുന്ന കിടിലൻ ഒരു ടിപ്പിനെ കുറിച്ച് പരിചയപ്പെടാം.

ഇതിനായി ചെയ്യേണ്ടത് പേര നടാനായി നല്ല തൈകൾ നോക്കി തന്നെ സെലക്ട് ചെയ്യുക എന്നുള്ളതാണ്. നല്ലപോലെ ലെയർ ചെയ്തിട്ടുള്ള പേര തൈകളാണ് നടുന്നത് എങ്കിൽ ആറുമാസം കൊണ്ട് കായ്ക്കുന്നതാണ്. പേര തൈകൾ നടുവാനായി മൂന്ന് അടി നീളവും മൂന്ന് അടി വീതിയും അതുപോലെ രണ്ടടി താഴ്ചയുമുള്ള ഒരു കുഴി എടുക്കുകയാണ് വേണ്ടത്. ഇതിനകത്തോട്ട് ഇട്ടു കൊടുക്കേണ്ട വളങ്ങൾ ചകിരി കമ്പോസ്റ്റ്, എല്ലുപൊടി,

വേപ്പിൻ പിണ്ണാക്ക്, ഡോളോമൈറ്റ്, ചാണകപ്പൊടി എന്നിവയാണ്. ചകിരി കമ്പോസ്റ്റ് കൊടുക്കുന്നതിലൂടെ വേരോട്ടം സുഗമമാക്കുന്നു. കുഴി എടുക്കുമ്പോൾ കിട്ടുന്ന മണ്ണും ചകിരി കമ്പോസ്റ്റും 1 : 1 എന്ന അനുപാതത്തിൽ മിക്സ് ചെയ്തു എടുക്കണം. ശേഷം ഈ മണ്ണ് കുഴിയിലേക്ക് നിറച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത്. അടുത്തതായി അതിലേക്കു ചേർക്കേണ്ട വളങ്ങളാണ് തയ്യാറാക്കേണ്ടത്. ആദ്യമായി അര കിലോ ചാണകപ്പൊടി ചേർത്തു കൊടുക്കുക.

അതിനുശേഷമായി കൊടുക്കേണ്ടത് ഡോളോമൈറ്റ് ആണ്. മണ്ണിന്റെ പിഎച്ച് കറക്റ്റ് ആയി നിലനിർ ത്തുവാൻ ആയിട്ടാണ് ഡോളോമൈറ്റ് ചേർത്തു കൊടുക്കുന്നത്. ഇതിലേക്ക് 200 ഗ്രാം വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ഇട്ടു കൊടുക്കുക. ശേഷം ഇവ നന്നായി മിക്സ് ചെയ്യുക. എങ്ങിനെയാണ് ഇതെല്ലം ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ. Video credit : PRS Kitchen