വീട്ടിൽ പഴയ ഓട് ഉണ്ടോ? ഇഞ്ചി ഇങ്ങനെ നട്ടാൽ കിലോ കണക്കിന് ഇഞ്ചി പറിച്ച് മടുക്കും! ഇഞ്ചി നടാൻ ഇനി സ്ഥലം വേണ്ട!! | Easy Ginger Krishi Tips Using Oodu

Easy Ginger Krishi Tips Using Oodu

Easy Ginger Krishi Tips Using Oodu : നമ്മുടെയെല്ലാം വീടുകളിൽ അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. പലപ്പോഴും കടകളിൽ നിന്നും ലഭിക്കുന്ന ഇഞ്ചിയിൽ എത്രമാത്രം വിഷാംശം അടിച്ചിട്ടുണ്ട് എന്ന കാര്യം നമുക്ക് അറിയാൻ സാധിക്കില്ല. അത്തരം സാഹചര്യങ്ങളിൽ അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ഇഞ്ചി കൃഷി നടത്താനായി പോട്ടിന്റെയോ, ഗ്രോ ബാഗിന്റെയോ ആവശ്യം വരുന്നില്ല. പകരം വീട്ടിൽ പഴകി കിടക്കുന്ന ഓട് ഉണ്ടെങ്കിൽ അതിൽ നിന്നും നാലെണ്ണം ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ നാല് ഓടുകൾ പരസ്പരം കൂട്ടിമുട്ടുന്ന രീതിയിൽ ചതുരാകൃതിയിൽ രൂപത്തിൽ ഒരു നൂലുപയോഗിച്ച് കെട്ടി നിർത്തുക. അതിന് അകത്താണ് മണ്ണും, വളർത്താൻ ആവശ്യമായ മറ്റ് വളങ്ങളും ഇട്ടു കൊടുക്കേണ്ടത്.

ഓട് നല്ലതുപോലെ നിലത്ത് ഉറപ്പിച്ചു കഴിഞ്ഞാൽ അതിനകത്തേക്ക് ഉണങ്ങിയ ഇലകൾ ഇട്ടു കൊടുക്കാവുന്നതാണ്. അതിന് മുകളിലായി കുറച്ച് മണ്ണു കൂടി വിതറി കൊടുക്കുക. ഇത്തരത്തിൽ ഇട്ടുകൊടുക്കുന്ന മണ്ണ് ജൈവ കമ്പോസ്റ്റ് ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കുന്നതാണെങ്കിൽ കൂടുതൽ നല്ലത്. കെട്ടിയ ഓടിന്റെ മുക്കാൽ ഭാഗത്തോളം മണ്ണ് നിറച്ചു കൊടുക്കണം. ശേഷം മുളപ്പിച്ചെടുത്ത ഇഞ്ചി മണ്ണിലേക്ക് ഇറക്കിവെച്ച് വീണ്ടും മണ്ണിട്ട് മൂടുക. മുകളിലായി പച്ചിലകൾ ഉപയോഗിച്ച് പൊത കൊടുക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇഞ്ചി ചെടിയായി മുളച്ച് വരുന്നതാണ്. രണ്ട് മാസം കൂടുമ്പോൾ ചെടിക്ക് മുകളിലായി അല്പം മണ്ണും ഇല കൊണ്ടുള്ള പൊതയും ഇട്ടു കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ഈയൊരു രീതിയിൽ വളരെ എളുപ്പത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി ഇനി വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS