Easy Zero Cost Fertilizer : അടിപൊളി കരിയില കമ്പോസ്റ്റ് തയ്യാറാക്കിയാലോ. നമ്മുടെ കയ്യിൽ തന്നെയുള്ള, നമ്മുടെ പറമ്പിൽ തന്നെയുള്ള പച്ചിലകളും കരിയിലകളും ഉപയോഗിച്ച് നമുക്ക് നല്ല അടിപൊളി വളം ഉണ്ടാക്കിയെടുക്കാൻ കഴിയും. നമ്മുടെ വീട്ടിലുള്ള പച്ചക്കറികൾക്കും മറ്റ് ചെടികൾക്കും ഒക്കെ ഈ വളം ഉപയോഗിക്കാം. നല്ല ഈർപ്പം നിലനിൽക്കുകയും ക്വാളിറ്റിയുള്ള വളമാണ് കരിയിലകൊണ്ട് നിർമിച്ചെടുക്കുന്നത്. നിറയെ നൈട്രജൻ കണ്ടന്റും കാർബൺ കണ്ടൻറും ഉള്ള വളമാണ് ഇത്.
മണ്ണിൻറെ ജലാംശം നിലനിർത്തുന്നതിനും വേരുപടലത്തെ വളർത്താൻ ചെടിയെ സഹായിക്കുകയും ചെയ്യുന്ന വളപ്രയോഗമാണ് കരിയില കമ്പോസ്റ്റ്. ഇന്ന് നമുക്ക് എങ്ങനെയാണ് കരിയില കമ്പോസ്റ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം… ആദ്യം തന്നെ നമുക്ക് പറമ്പിൽ നിന്നും മറ്റുമുള്ള കരിയിലയും പച്ചിലകളും ശേഖരിച്ച് വയ്ക്കാം. ഇതിനൊപ്പം നമുക്ക് വേണ്ടത് കഞ്ഞിവെള്ളം മാത്രം ആണ്. കമ്പോസ്റ്റ് തയ്യാറാക്കുന്നതിന് നമുക്കൊരു ചാക്ക് എടുക്കാം. മണ്ണിൽ കുഴിയെടുത്ത് നമുക്കിത് ചെയ്യാവുന്നതാണ്.
ഒരു ചാക്ക് ആണ് എടുക്കുന്നത് എങ്കിൽ നമുക്ക് നനയാത്ത ഇടം നോക്കി തണലുള്ള ഭാഗത്തേക്ക് മാറ്റിവയ്ക്കാൻ ഒക്കെ കഴിയുന്നതാണ്. ഈ ചാക്കിലേക്ക് കുറച്ച് കരിയില നമുക്ക് ആദ്യം തന്നെ എടുക്കാം. ഇതിൽ കമ്പും കോലും ഒന്നും ഇല്ലാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കരിയില ചാക്കിൽ നിറച്ചു കൊടുക്കാം. ചാക്കിന്റെ പകുതിഭാഗം കരിയില നിറച്ച ശേഷം കഞ്ഞിവെള്ളം നമുക്കെടുക്കാം. മൂന്നാല് ദിവസം പഴക്കമുള്ള കഞ്ഞിവെള്ളമാണ് ഇതിന് എടുക്കേണ്ടത്.
സാധനങ്ങളെ പെട്ടെന്ന് വിഘടിപ്പിക്കുവാനുള്ള കഴിവ് കഞ്ഞിവെള്ളത്തിലെ ബാക്ടീരിയകൾക്ക് ഉണ്ട്. കഞ്ഞിവെള്ളം കുറച്ച് നമുക്ക് കരിയില നനയത്തക്ക രീതിയിൽ ചാക്കിലേക്ക് ഒഴിച്ചു കൊടുക്കാം. ചാണക വെള്ളമോ തൈര് പുളിപ്പിച്ചതോ ഒക്കെ നമുക്ക് കഞ്ഞിവെള്ളത്തിന് പകരമായി എടുക്കാവുന്നതാണ്. കഞ്ഞിവെള്ളം ഒഴിച്ച ശേഷം ഇനി നമുക്ക് പച്ചിലകൾ ഇതിലേക്ക് ഇട്ടു കൊടുക്കാം. ബാക്കി അറിയാം വീഡിയോയിൽ നിന്ന്. Video Credit : ponnappan-in