
ഇതൊന്നു മാത്രം മതി മുറ്റം നിറയെ പൂക്കൾ ഉണ്ടാവാൻ.. നഴ്സറിക്കാർ കൊടുക്കുന്ന രഹസ്യവളം; ഇതാണ് ആ പൂക്കളുടെ രഹസ്യം.!! | Flower Secret Care Tips
എത്ര ഒക്കെ ശ്രമിച്ചാലും പലപ്പോഴും പൂക്കൾ പൂക്കാറില്ല എന്നത് ചിലരുടെ ഒക്കെ പരാതി ആണ്. ഒരുപാട് ആഗ്രഹിച്ച് നഴ്സറിയിൽ നിന്നോ ബന്ധുക്കളുടെ വീട്ടിൽ നിന്നും ഒക്കെ വാങ്ങി കൊണ്ട് വയ്ക്കുന്നവയാണ് ഈ ചെടികൾ. ഇവ പൂക്കാതെ ഇരിക്കുമ്പോൾ ഉണ്ടാവുന്ന സങ്കടം വളരെ വലുതാണ്. എന്നാൽ ഇനി മുതൽ നിങ്ങളുടെ മുറ്റത്തെ ചെടികളും പൂക്കും. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം. ഇതോടൊപ്പം കാണുന്ന വീഡിയോ മുഴുവനായും കണ്ടു നോക്കുക.
ഇതിൽ പറയുന്നത് പ്രകാരം ചെയ്തു കഴിഞ്ഞാൽ തീർച്ചയായും നിങ്ങളുടെ ചെടികളും കുലകുലയായി പൂക്കുന്നതാണ്.ചെടി വളർത്തൽ എന്നതിനെ ഗൗരവത്തോടെ കാണുന്നവർ ആദ്യം തന്നെ ചെയ്യുന്ന കാര്യമാണ് എൻ പി കെ വളം കയ്യിൽ കരുതുക എന്നത്. ചെടികൾക്ക് ഏറെ ഇഷ്ടമുള്ളതാണ് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്യം എന്നിവ.
പലപ്പോഴും ഇത് മണ്ണിൽ നിന്നും കിട്ടണം എന്നില്ല. ആ ഒരു കുറവ് നികത്താൻ ആണ് ഈ എൻ പി കെ 19 വളം ഉപയോഗിക്കുന്നത്. ഒരു സ്പൂൺ വളവും ഒരു ലിറ്റർ വെള്ളവും ചേർത്ത് യോജിപ്പിക്കുക. ഇത് ചെടികളിൽ തളിച്ചു കൊടുത്താൽ ചെടികൾ ആരോഗ്യത്തോടെ വളരും.ഇത് പോലെ ഉള്ള ഒരു വളം ആണ് ഡി എ പി. ഇതിൽ അടങ്ങിയിരിക്കുന്നത് നൈട്രജൻ, ഫോസ്ഫറസ് എന്നിവയാണ്.
മണ്ണ് ഒന്ന് തോണ്ടി മാറ്റിയതിന് ശേഷം ഈ വളം ഇട്ടണം. ചെടിയോട് ചേർത്ത് ഒരിക്കലും ഇടാൻ പാടുള്ളതല്ല. മാത്രമല്ല, ഇത് ഇട്ടതിനു ശേഷം വെള്ളം ഒഴിക്കുകയും വേണം. ഈ വളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്നറിയാനായി ഇതോടൊപ്പം കാണുന്ന വീഡിയോ മുഴുവനായും കണ്ടാൽ മതിയാവും.Video Credit : J4u Tips