ഇതൊരു സ്പൂൺ മതി! വെള്ളീച്ച, മീലിമൂട്ട ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല; ചെടികളിലെ പുഴു ശല്യം പൂർണമായും ഇല്ലാതാക്കാൻ!! | Get Rid of Melee Bugs and White Flies

Get Rid of Melee Bugs and White Flies

Get Rid of Melee Bugs and White Flies : രാസവസ്തുക്കൾ ചേർക്കാത്ത പച്ചക്കറി കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ, പലപ്പോഴും വീട്ടിൽ ഇവ കൃഷി ചെയ്ത് എടുക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് പല രീതികളിലുള്ള പുഴു ശല്യം. അതിനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു മിശ്രിതത്തെ പറ്റി മനസിലാക്കാം. ഈയൊരു മിശ്രിതം തയ്യാറാക്കാനായി ആവശ്യമായി വരുന്നത് ബേക്കിംഗ് സോഡ, സോപ്പ് വെള്ളം, വേപ്പില കഷായം, വെള്ളം എന്നിവയാണ്. മിശ്രിതം തയ്യാറാക്കാനായി വീട്ടിൽ ഡെയ്റ്റ് കഴിഞ്ഞ് ഇരിക്കുന്ന ബേക്കിംഗ് സോഡ ഉണ്ടെങ്കിൽ അതും ഉപയോഗപ്പെടുത്താവുന്നതാണ്.

ഒരു മിനറൽ വാട്ടറിന്റെ കുപ്പിയെടുത്ത് അതിനകത്തേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക. അതിന് ശേഷം അഞ്ച് മില്ലി അളവിൽ സോപ്പ് വെള്ളവും, വേപ്പില കഷായവും ഒഴിച്ച് നല്ലതു പോലെ മിക്സ് ചെയ്യുക. തുടർന്ന് ഒരു ലിറ്റർ അളവിൽ കുപ്പിയിലേക്ക് വെള്ളം ഒഴിച്ച് നല്ലതുപോലെ മിശ്രിതം ഇളക്കി കൊടുക്കുക. കൃത്യമായി അളവ് അറിയുന്നതിനായി ഒരു മിനറൽ ബോട്ടിലിന്റെ ക്യാപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. ശേഷം ഒരു സ്പ്രെയർ ബോട്ടിലിന് മുകളിൽ ഫിക്സ് ചെയ്ത് ഇലകളിലും തണ്ടുകളിലും പുഴു ശല്യം ഉള്ള ഭാഗത്തേക്ക് നല്ലപോലെ സ്പ്രേ ചെയ്ത് നൽകുക. മൂന്ന് ദിവസത്തിൽ ഒരിക്കലെങ്കിലും ഇങ്ങിനെ ചെയ്തു കൊടുക്കുകയാണ് എങ്കിൽ ഇലയിലും തണ്ടുകളിലും കാണുന്ന പുഴു ശല്യം പാടെ ഒഴിവാക്കാനായി സാധിക്കുന്നതാണ്.

ക്യാബേജ് പോലുള്ള ചെടികളുടെ ഇലകളിൽ കണ്ടു വരുന്ന ഒച്ച്, പുഴു ശല്യം എന്നിവ ഒഴിവാക്കാനായി ഫലപ്രദമായ മറ്റൊരു രീതി ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു പരന്ന പാത്രത്തിൽ രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ, അതെ അളവ് ഗോതമ്പ് പൊടി അല്ലെങ്കിൽ മൈദ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിന് ശേഷം ഇലയിൽ പുഴു ഉള്ള ഭാഗത്ത് ഇവ വിതറി കൊടുക്കാവുന്നതാണ്. ഇലയുടെ താഴ്ഭാഗത്തും ഇതേ രീതിയിൽ ഈയൊരു പൊടി വിതറി കൊടുക്കാവുന്നതാണ്. അതുവഴി ഇലകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ച്, പുഴു എന്നിവ പൂർണ്ണമായും നശിക്കുന്നതാണ്. കൃത്യമായ ഫലം ലഭിക്കുന്നതിനായി ചെടി വളർന്ന് തുടങ്ങുമ്പോൾ നിത്യവും ഈയൊരു രീതിയിൽ ഇലക്കു മുകളിൽ പൊടി വിതറി നൽകാവുന്നതാണ്.

ഈ രീതികൾ പരീക്ഷിക്കുന്നത് വഴി രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ വീട്ടിൽ ജൈവകൃഷി നടത്താനായി സാധിക്കുന്നതാണ്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Get Rid of Melee Bugs and White Flies Video credit : Chilli Jasmine


Get Rid of Mealy Bugs and White Flies

Mealy bugs and whiteflies are common garden pests that can damage plants by sucking their sap, causing yellowing, curling leaves, and stunted growth. They spread quickly, especially in warm and humid conditions, so early control is very important. Here are some easy and effective ways to get rid of them naturally.

Time

Preparation Time: 10 minutes
Application Time: 15 minutes
Repeat Treatment: Once every 7–10 days (if needed)

Natural Methods to Control Mealy Bugs & Whiteflies

  1. Neem Oil Spray
    • Mix 5 ml neem oil with 1 liter of water.
    • Add a few drops of liquid soap and spray on affected leaves.
  2. Soap Water Solution
    • Mix 2 tsp mild liquid soap in 1 liter of water.
    • Spray directly on bugs to wash them off.
  3. Garlic & Chili Spray
    • Blend garlic and green chili with water, filter, and spray.
    • Acts as a natural pesticide.
  4. Alcohol Dab
    • Dip a cotton ball in diluted rubbing alcohol and wipe mealy bugs from stems and leaves.
  5. Introduce Natural Predators
    • Ladybugs and lacewings feed on mealy bugs and whiteflies.
  6. Maintain Plant Health
    • Avoid over-fertilizing with nitrogen.
    • Keep plants in well-ventilated, sunny areas.

Get Rid of Melee Bugs and White Flies

  • Natural pest control for mealy bugs
  • How to remove whiteflies from plants
  • Organic insecticide for garden pests
  • Neem oil for pest control
  • Home remedy for plant pests

Read also : ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് തുരത്താം; ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല!! | Get Rid of Pests From Payar Krishi