Get Rid of Pests From Payar Krishi : ഒരൊറ്റ സ്പ്രേ ഉറുമ്പ് തീർന്നു! ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് തുരത്താം; ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല! പയറു കൃഷികളിൽ ചാഴി, മുന്ന, ഉറുമ്പ്, തത്ത തുടങ്ങിയവയുടെ ശല്യം ഒന്നും തന്നെ ഇല്ലെങ്കിൽ നല്ല വലിപ്പമുള്ള ആരോഗ്യമുള്ള പയറുകൾ നമുക്ക് ദിവസവും പൊട്ടിച്ച് എടുക്കാനായി സാധിക്കും. കിളികളുടെ ശല്യം മാറ്റുവാനായി
വലവിരിച്ച് ഇടുകയോ ചെയ്യാവുന്നതാണ്. വല വാങ്ങി പയർ മൂത്ത് കഴിയുമ്പോൾ അതിനു മുകളിലൂടെ ഇടുക എന്നത് വളരെ നല്ലതാണ്. പയറിനു മുകളിൽ കൊള്ളാതെ ഇച്ചിരി അകത്തി ഇടുവാൻ ആയി പ്രത്യേകം ശ്രദ്ധിക്കുക. തത്ത, അണ്ണാൻ തുടങ്ങി മറ്റു കിളികളുടെ ശല്യങ്ങൾ ഉണ്ടാകാതെ ഇത് ചെടികളെ സംരക്ഷിക്കുന്നതാണ്. അടുത്തതായി ചെടികളിൽ ഉണ്ടാകുന്ന മുന്ന, ചാഴി, ഉറുമ്പ് തുടങ്ങിയവയുടെ കീട ശല്യം ഒഴിവാക്കാനായി
വീടുകളിൽ കിട്ടുന്ന എൽജി കായം കൊണ്ടുള്ള ഒരു കീടനാശിനിയെ പറ്റി നോക്കാം. ഇത് ഒരു ജൈവ കീടനാശിനി മാത്രമല്ല ജൈവവളവും കൂടിയാണ്. ചെടികളിലെ പൊഴിച്ചിൽ ഒഴിവാക്കാനായി സാധാരണയായി ഇത് ഉപയോഗിക്കാറുണ്ട്. ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു രണ്ട് ഗ്രാം കായം ചേർത്ത് കൊടുക്കുക. ശേഷം ഇത് നല്ലപോലെ അടച്ച് വായു കയറാതെ മൂന്നുനാലു ദിവസം മാറ്റിവയ്ക്കുക.
മൂന്നാലു ദിവസം കഴിഞ്ഞു നല്ലപോലെ കുലിക്കി യോജിപ്പിച്ച് എല്ലാ ചെടികളിലും ഇത് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. കീടബാധ ഏൽക്കുന്ന എല്ലാ ചെടികളിലും സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം കായം ഇട്ടു അലിയിച്ച് ചെടികളുടെ മൊട്ടുകളിൽ സ്പ്രേ ചെയ്ത് കൊടുക്കുന്നതിലൂടെ പൂ കൊഴിച്ചിൽ തടയാൻ കഴിയുന്നു. വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Video credit : PRS Kitchen