Ginger Cultivation Tips: ആറുമാസം കൊണ്ട് തന്നെ നമുക്ക് വീട്ടിലേക്ക് ആവശ്യമായതും അതുപോലെ തന്നെ ബാക്കിയുള്ളത് വിൽക്കാനും സാധിക്കുന്ന രീതിയിൽ അത്രത്തോളം ഇഞ്ചിയുടെ വിളവെടുപ്പ് എടുക്കാൻ പാകത്തിന് ഇഞ്ചി നട്ടെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇഞ്ചി നടാനായി ആദ്യം തന്നെ ഒരു ചാക്കെടുക്കുക. ചാക്ക് പകുതിയായി ഉള്ളിലേക്ക് തന്നെ മടക്കി ഒരു ബാഗ് പോലെ ആക്കി എടുക്കുക. ഇനി ഇതിലേക്ക് ഒരു 1/4 ഭാഗം വരെ മണ്ണിട്ട് കൊടുക്കുക.
ശേഷം ഇതിലേക്ക് നമ്മൾ ചേർത്തു കൊടുക്കുന്നത് കരിയിലയാണ്. അതായത് നന്നായി ഉണങ്ങിയ ഇല വേണം ചേർത്ത് കൊടുക്കാൻ. ഇത് ചാക്കിനുള്ളിലേക്ക് അത്യാവശ്യം നന്നായി നിറച്ചു കൊടുക്കുക. ഇനി ഇതിനു മുകളിലേക്ക് വീണ്ടും മണ്ണ് ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് എല്ല് പൊടിയാണ് ചേർത്ത് കൊടുക്കുന്നത്. കുറച്ച് എല്ലുപൊടി നന്നായി എല്ലാ ഇടത്തേക്കും എത്തുന്ന പോലെ ചേർത്തു കൊടുക്കുക. ശേഷം ഇതിനു മുകളിലേക്ക് ആണ് നമ്മൾ ഇഞ്ചി വെച്ചുകൊടുക്കേണ്ടത്.
ഇഞ്ചി വെച്ച് കൊടുക്കുമ്പോൾ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ കറ്റാർവാഴയുടെ ജെലിൽ നന്നായി തേച്ചുപിടിപ്പിച്ച് കറ്റാർവാഴയുടെ മുകളിലായി ഇഞ്ചി വച്ച് കൊടുക്കുക. ഇഞ്ചി മുള മുകളിലേക്കു വരുന്ന രീതിയിൽ വേണം ഇഞ്ചി വെച്ചുകൊടുക്കാൻ. അങ്ങനെ ഒരു ചാക്കിൽ തന്നെ 5 അല്ലെങ്കിൽ 6 ഇഞ്ചി കഷണങ്ങൾ നമുക്ക് വെച്ചു കൊടുക്കാവുന്നതാണ്. അലോവേര നല്ല രീതിയിൽ വേര് വരാൻ സഹായിക്കുന്ന ഒരു വളമാണ്.
ശേഷം ഇതിനു മുകളിലേക്ക് മണ്ണാണ് ചേർത്തു കൊടുക്കുക. മുകളിൽ കുറെ മണ്ണിട്ട് കൊടുക്കാതിരിക്കുക കുറച്ചു മാത്രം മണ്ണ് ചേർത്ത് കൊടുത്ത് കവർ ചെയ്തു വയ്ക്കുക. ശേഷം ഇതിനു മുകളിലേക്ക് പിണ്ണാക്ക് ചേർത്തു കൊടുക്കുക. വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുക്കുമ്പോൾ അത് കീടശല്യങ്ങൾ എല്ലാം ഒഴിവാക്കുന്നതാണ്. ശേഷം ഇതിനുമുകളിലേക്ക് വീണ്ടും കരിയില നന്നായി നിറച്ചു കൊടുക്കുക. പിന്നീട് ആവശ്യത്തിനു വെള്ളം ഒഴിച്ച് നനച്ചു കൊടുക്കുക. ഇനി ഇഞ്ചിയിൽ വേര് മുളച്ചു വന്നു കഴിയുമ്പോൾ വേണം വെള്ളം കൂട്ടി കൂട്ടി ഒഴിച്ചു കൊടുക്കുവാൻ. ഇങ്ങനെ ചെയ്ത ആറുമാസത്തിനുള്ളിൽ നമുക്ക് വിളവെടുക്കാൻ സാധിക്കും. Credit: Elanjoor vlog
Ginger Cultivation Tips
Ginger cultivation requires warm, humid climates and well-drained, loamy soil rich in organic matter. To begin, use healthy, disease-free rhizomes with visible buds for planting. The best time to plant is during the early monsoon when the soil is moist. Plant the rhizomes in shallow trenches, spacing them properly to allow growth. Regular watering is essential, especially during dry spells, but overwatering should be avoided to prevent rot. Mulching with green leaves helps retain moisture and suppress weeds. Apply organic compost or balanced fertilizer to enhance growth. Keep the area weed-free and monitor for pests like rhizome flies or fungal diseases. Harvest usually occurs 8–10 months after planting when the leaves turn yellow and start to dry.