Growing Bougainvillea By Cutting Branches : കടലാസ് പൂവ് എങ്ങനെയാണ് നടേണ്ടതെന്നും അതെങ്ങനെ നട്ടാൽ എത്രയും പെട്ടെന്ന് നമുക്ക് പൂവ് ഉണ്ടായി കിട്ടും എന്നാണ് നമ്മൾ നോക്കാൻ പോകുന്നത്. ഹൈബ്രിഡ് കടലാസ് പൂവ് പെട്ടെന് ഉണ്ടായി വരാൻ കുറച്ച് കാര്യങ്ങൾ ചെയ്‌താൽ മതിയാവും. വീടിന്റെ ഭംഗി കൂട്ടുന്ന ഒരു പൂവ് തന്നെയാണ് കടലാസ് പൂവ്. ഇതിനായി ആദ്യം തന്നെ ഹൈബ്രിഡ് ആയിട്ടുള്ള കടലാസ് പൂവിന്റെ വളർന്നുവന്നിരിക്കുന്ന ഒരു കൊമ്പിൽ നിന്ന് കുറച്ചു കഷ്ണം മുറിച്ചെടുക്കുക.
ശേഷം ഒരാഴ്ച വെയിറ്റ് ചെയ്ത് അതിൽ നിന്ന് ആദ്യത്തെ ഇലയുടെ അവിടെ മുളക്കുമ്പോൾ വേണം ബാക്കി നമുക്ക് ഒരു 5 ഇഞ്ച് താഴത്തേക്ക് കൊമ്പ് വെട്ടിയെടുക്കാൻ. ഇങ്ങനെ വെട്ടിയെടുത്ത കൊമ്പിന്റെ മുകളിലുള്ള രണ്ട് ഇല ഒഴിച്ച് ബാക്കി എല്ലാ ഇലകളും വെട്ടിക്കളയുക. ഇനി ഈ ഒരു കമ്പ് നമുക്ക് നട്ടു കൊടുക്കാം. കമ്പ് നടാനായി ഒരു പ്ലാസ്റ്റിക് കപ്പോ അല്ലെങ്കിൽ പ്ലാസ്റ്റിക് ഗ്ലാസോ പോലത്തേത് എടുക്കുക.
ഗ്ലാസിന്റെ അടിയിലെ രണ്ട് സൈഡ് വേണം നമ്മൾ ചെറുതായി ഒന്ന് ഹോൾ ഇട്ടു കൊടുക്കാൻ. അല്ലാതെ ഗ്ലാസ്സിന്റെ അടിയിൽ ഹോൾ ഇട്ട് കൊടുക്കരുത്. അതിലേക്ക് ഈ കമ്പ് കുത്തിവെച്ച ശേഷം അതിലേക്ക് ഉണക്ക മണ്ണ് വേണം ചേർത്തു കൊടുക്കാൻ. ഉണങ്ങിയ മണ്ണ് തന്നെ ചേർക്കാൻ ശ്രദ്ധിക്കുക. കപ്പിന്റെ മുക്കാൽ ഭാഗം വരെ മണ്ണ് നിറച്ച ശേഷം ഈ കമ്പ് താഴ്ത്തി ഗ്ലാസ്സിൽ കമ്പ് മുട്ടി നിൽക്കാതെ ഒരു അര ഇഞ്ചോളം കുറച്ച് പൊക്കത്തേക്ക് വലിച്ചു കൊടുക്കുക. ഗ്ലാസിലേക്ക് തണ്ട് മുട്ടി നിന്നാൽ വേരിറങ്ങില്ല.
വേര് വരാൻ വേണ്ടി കുറച്ചൊന്ന് പൊക്കി കൊടുക്കേണ്ടതാണ്. ഇനി മണ്ണൊക്കെ ഒന്ന് അമർത്തി കൊടുത്ത ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം നനച്ചു കൊടുക്കുമ്പോൾ അടിയിലെ മണ്ണ് വരെ നനയുന്ന രീതിക്ക് വെള്ളം ഒഴിച്ചു കൊടുക്കുക. ഇങ്ങനെ വെള്ളം ഒഴിച്ച ശേഷം പിന്നീട് രണ്ടു ദിവസത്തേക്ക് വെള്ളം ഒഴിക്കേണ്ട. പിന്നീട് വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ നിങ്ങൾ നേരിട്ട് മണിയിലേക്ക് ഒഴിക്കാതെ ഗ്ലാസിന് ചുറ്റുമായി ഒഴിച്ചുവേണം കൊടുക്കാൻ. വളരെ പെട്ടെന്ന് തന്നെ പൂവായി തുടങ്ങുന്നതായിരിക്കും. Credit: Greenify- Planting Tips & Tricks
Growing Bougainvillea By Cutting Branches
The Bougainvillea plant is a vibrant, ornamental climber known for its dazzling display of colorful bracts, which are often mistaken for flowers. Native to South America, it thrives in warm climates and grows best in sunny, well-drained areas. The actual flowers are small, white, and tubular, surrounded by paper-like bracts in shades of pink, purple, red, orange, or white. Bougainvillea is a hardy, drought-tolerant plant that can be grown as a shrub, vine, or in hanging baskets, making it popular in both gardens and landscapes. Its thorny stems and rapid growth require regular pruning to maintain shape. Bougainvillea adds a tropical charm to any setting and blooms profusely during warm seasons, creating a stunning visual impact with its bright, cascading colors and lush green foliage.