കടയിൽ നിന്ന് വാങ്ങുന്ന ബീറ്റ്റൂട്ട് ചുവടുകൾ നട്ടു വീട്ടിൽ ബീറ്റ്റൂട്ട് വളർത്തിയെടുക്കുന്ന എളുപ്പ വഴി!! | How To Grow Beetroot At Home

How To Grow Beetroot At Home: കടകളിൽ നിന്നും നമ്മൾ ബീറ്റ്റൂട്ട് വാങ്ങിച്ച ശേഷം അതിന്റെ മുകൾ ഭാഗം മുറിച്ച് കളയുകയാണ് പതിവ്. എന്നാൽ അതേ മുകൾ ഭാഗം കൊണ്ട് നമുക്ക് ബീറ്റ് റൂട്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ആദ്യം തന്നെ ബീറ്റ്റൂട്ടിന്റെ മുകൾ ഭാഗം മുറിച്ച് എടുക്കുക. അതിന്റെ ഇലകൾ എല്ലാം മുറിച്ചു കളഞ്ഞ ശേഷം ഈയൊരു ഭാഗമാണ് നമ്മൾ നട്ടു കൊടുക്കാൻ പോകുന്നത്.

നമുക്ക് മണ്ണ് ഒന്ന് മിക്സ് ചെയ്യാനുണ്ട്. അതിനാദ്യം തന്നെ കുമ്മായം മിക്സ് ചെയ്ത മണ്ണ് 15 ദിവസം വരെ വെക്കുക. അധികം കല്ല് ഒന്നുമില്ലാത്ത ലൂസായ മണ്ണ് വേണം നമ്മൾ ഉപയോഗിക്കാൻ. എങ്കിലേ ചെടിയുടെ വേര് നന്നായി മണ്ണിലേക്ക് ഇറങ്ങുകയൊള്ളു. കുമ്മായം മിക്സ്‌ ചെയ്ത് വെച്ച ഈയൊരു മണ്ണിലേക്ക് എല്ലുപൊടി ചേർത്ത് കൊടുക്കുക. കൂടെ തന്നെ കമ്പോസ്റ്റും ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത ശേഷം ഇത് ഒരു പോട്ടിലേക്ക് മാറ്റി കൊടുക്കാം.

ചെടി നടാൻ ഏത് പോട്ട് ആണോ എടക്കുന്നത് അതിലേക് മണ്ണ് മാറ്റിക്കൊടുത്ത ശേഷം ഇതിന് മുകളിലായി ബീറ്റ്റൂട്ടിന്റെ ആ ഒരു മുകൾഭാഗം അരിഞ്ഞത് വെച്ചുകൊടുക്കുക. ശേഷം വീണ്ടും മുകളിലേക്ക് കുറച്ചുകൂടി മണ്ണ് ചേർത്ത് കൊടുക്കുക. ഇനി നമുക്കിത് നനച്ചു കൊടുക്കാം. തണുത്ത വെള്ളത്തിൽ നനയ്ക്കുന്നതാണ് ഏറ്റവും ബെസ്റ്റ്.

ബീറ്റ്റൂട്ട് തണുപ്പ് ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറിയാണ്. അതുകൊണ്ടുതന്നെ ഇത് ഡയറക്റ്റ് വെയിൽ കിട്ടുന്ന സ്ഥലത്ത് വയ്ക്കാതെ തണൽ ഉള്ള സ്ഥലത്ത് വെക്കാനായി നോക്കുക. അതുപോലെ തന്നെ വെള്ളം നനച്ചു കൊടുക്കുമ്പോഴും തണുത്ത വെള്ളം തന്നെ ഒഴിച് കൊടുക്കാൻ ശ്രദ്ധിക്കുക. ഇതു പോലെ തന്നെ എല്ലാ ദിവസവും ഒരു നേരമെങ്കിലും നനച്ചു കൊടുത്തു കഴിഞ്ഞാൽ കുറച്ചു നാളുകൾക്ക് ഉള്ളി തന്നെ നമുക്ക് നല്ല ബീറ്റ് റൂട്ട് വിളവെടുക്കാൻ സാധിക്കും. Credit: Sameera haneez

How To Grow Beetroot At Home

Growing beetroot at home is simple and ideal for kitchen gardens or pots. Start by choosing a sunny spot with well-drained, loose soil rich in organic matter. Sow beetroot seeds directly into the soil about 1–2 cm deep and 10 cm apart. Water regularly to keep the soil moist, especially during dry spells, but avoid overwatering. Thin out seedlings to allow space for roots to develop. Beetroot grows best in cool weather, and the roots are usually ready to harvest within 6–8 weeks. Young leaves can also be picked and used in salads. Regular care ensures healthy, tender, and sweet beets.

AgricultureBeetrootcultivationfertilizerHow To Grow Beetroot At Home