How to Instantly Fix Pinched Nerve : കഠിനമായ ഉപ്പൂറ്റി വേദനയും, കാലുവേദനയും ഉണ്ടോ? കാലുകളിലേക്ക് ഇറങ്ങുന്ന കഠിനമായ വേദന, ബലക്കുറവ് അനുഭവപ്പെടൽ, രക്തയോട്ടം കുറവാണെന്ന് തോന്നുക, ശക്തമായ ഉപ്പൂറ്റി വേദന എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? കൂടാതെ ശരീരത്തിലെ വിവിധ സന്ധികളിൽ എപ്പോഴും വേദനയാണോ? എങ്കിൽ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ. വേദന പമ്പ കടക്കുന്നത് കാണാം. ഇഷ്ട്ടിക വെച്ച് മാറ്റം ഏത് സന്ധിവേദനയും എളുപ്പത്തിൽ.
ഇതിനായി സന്ധികളിൽ കിഴി രൂപത്തിലും, ഉപ്പൂറ്റി വേദനയ്ക്ക് വേറെ തന്നെ രീതിയുമാണ് സ്വീകരിക്കേണ്ടത്. ആദ്യമായി ഉപ്പൂറ്റി വേദനയ്ക്കുള്ള പരിഹാര മാർഗം നോക്കാം. ഇതിനായി ആദ്യം ഒരു ഇഷ്ട്ടിക എടുക്കുക. ശേഷം ഇത് നന്നായി ചൂടാക്കുക. ഈയൊരു സമയം മറ്റൊരു പാത്രത്തിൽ ആ ദിവസത്തെ തന്നെ കഞ്ഞി വെള്ളം എടുത്ത് ചൂടാക്കുക. ഇനി കാല് മുക്കിവെക്കാൻ തക്കവണ്ണമുള്ള പാത്രം എടുത്ത് അതിലേക്ക് ഇഷ്ട്ടിക ഇറക്കി വെക്കുക. ശേഷം അതിനു മുകളിലായി ആവണക്കിന്റെ ഇല ഓരോന്നായി വെക്കുക. ശേഷം ഇതിലേക്ക് രോഗിയുടെ കാല് വെക്കുക. തുടർന്ന് കാലിന് മുകളിലൂടെ കഞ്ഞി വെള്ളം കുറച്ചു കുറച്ചായി ഒഴിച്ചു കൊടുക്കുക.
പതിനഞ്ച് മുതൽ ഇരുപത് മിനിറ്റ് വരെ ഇങ്ങനെ ചെയ്യണം. ഇഷ്ട്ടികയുടെ ചൂട് രോഗിക്ക് ഉത്തമമാണെന്ന് ഉറപ്പു വരുത്തണം. നെർവ്വ് ഡിസോഡർ ഉള്ളവർക്ക് പെട്ടന്ന് ചൂട് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ കഴിയാതെ വരും. അതിനാലത് പ്രത്യേകം ശ്രദ്ധിക്കുക. ഇനി കിഴി രൂപത്തിൽ എങ്ങനെ ചെയ്യാം എന്നു നോക്കാം. ഇതിനായി ഇഷ്ട്ടിക പൗഡർ രൂപത്തിൽ പൊടിച്ചെടുക്കുക. ഇത് തയ്യാറാക്കുമ്പോൾ ചൂട് അമിതമാകുന്നതും, മുറിവുള്ള ഭാഗത്ത് വെക്കുന്നതും ഒഴിവാക്കുക. ഇതിനായി ഒരു ചട്ടിയിൽ അല്പം ധന്വന്തര തൈലവും, കൊട്ടൻ ചുക്കാദി തൈലവും എടുത്ത് ചൂടാക്കുക.
ഈ സമയം കിഴി ഇതിലേക്ക് വെച്ചു കൊടുത്ത് എണ്ണ പിടിപ്പിക്കുക. ഇനി അല്പം തൈലം എടുത്ത് വേദന ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക. ശേഷം വേദന ഉള്ള സന്ധികളിൽ കിഴി വെച്ചു പിടിപ്പിക്കാവുന്നത്. എങ്ങിനെയെല്ലാമാണ് ഇത് ചെയ്യേണ്ടത് എന്ന് Dr Monica വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ നല്ല റിസൾട്ട് കിട്ടുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Arogya theeram എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. How to Instantly Fix Pinched Nerve Credit : Arogya theeram
How to Relieve a Pinched Nerve: Easy Tips
- Rest the affected area and avoid movements that worsen the pain.
- Use a warm or cold pack for temporary pain relief.
- Try gentle stretching if it does not increase symptoms.
- Avoid staying in one position for long periods.
- Maintain good posture while sitting and sleeping.
- Physiotherapy may help reduce pressure on the nerve.
- Pain medicines may help, but use them only as directed.
- Most mild pinched nerves improve with proper self-care over time.
- See a doctor if numbness, tingling or pain continues or worsens.
- Sudden weakness, severe numbness or bladder or bowel problems need urgent medical care.