ഇങ്ങനെ നിങ്ങൾ പ്ലാവ് നട്ടുനോക്കൂ. ഇങ്ങനെ ചെയ്താൽ ആറുമാസം കൊണ്ട് തന്നെ നമുക്ക് ഇതിൽ നിന്ന് ചക്ക പറിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണെന്ന് നോക്കാം. പ്ലാവിന്റെ രണ്ട് തൈ എടുക്കുക. അതിൽ ഇലകളെല്ലാം മുറിച്ചു കളഞ്ഞു അതിന്റെ ഏറ്റവും അടിയിലെ ഭാഗം നന്നായി വൃത്തിയാക്കുക. ശേഷം ഇതിലേക്ക് അലോവേര ജെൽ നന്നായി തേച്ചു കൊടുക്കുക.
അലോവേര ജല നല്ല രീതിക്ക് അടിഭാഗം മുഴുവനായെന്ന് ഉറപ്പുവരുത്തുക. ഇനി നമുക്ക് ഒരു പപ്പായ എടുത്ത് അതിനെ രണ്ടായി മുറിക്കുക. പകുതി കഷണം എടുത്ത് അതിനുള്ളിലെ കുരുക്കൾ എല്ലാം കളയുക. പപ്പായ എടുക്കുമ്പോൾ പച്ച പപ്പായ എടുക്കുക. കുരുകളെല്ലാം കളഞ്ഞ ശേഷം ഇതിന്റെ ഉള്ളിലും അലോവേര ജെൽ നന്നായി തേച്ചു കൊടുക്കുക.
ഇനി നമുക്ക് ഇതിന്റെ ഉള്ളിലേക്ക് പ്ലാവിന്റെ തൈ ഇറക്കി വെച്ച് കൊടുത്ത് അതിനുള്ളിലേക്ക് ആവശ്യത്തിന് ചകിരിച്ചോറ് നിറച്ച് ഇത് സെറ്റ് ചെയ്യാം. ഇനി നമുക്കിത് ഒരു ബാഗിലേക്ക് ഇറക്കിവെക്കാം. അതിനായി ഇത് ചെടികൾ നടുന്ന ബാഗിന്റെ ഉള്ളിലേക്ക് ഇറക്കിവച്ചു കൊടുക്കുക. ഇനി ഈ ബാഗിന്റെ ഉള്ളിലേക്ക് ചകിരി ചോറ് അതു പോലെ തന്നെ എല്ലു പൊടി
ജൈവ വളങ്ങൾ എന്നിവയെല്ലാം മിക്സ് ചെയ്ത ഒരു മിക്സ്ചർ ആണ് നമ്മൾ നിറച്ചു കൊടുക്കേണ്ടത്. മിക്സ് നന്നായി നിറച്ച് നല്ല രീതിക്ക് അമർത്തി വെച്ചുകൊടുത്ത് 21 ദിവസം നമ്മൾ തണലത്ത് തന്നെ വയ്ക്കുക. അത് രാവിലെയും രാത്രിയും വെള്ളമൊഴിച്ചു കൊടുക്കുക. നേരിട്ട് സൂര്യ പ്രകാശം കിട്ടുന്ന സ്ഥലത്ത് വെക്കാതിരിക്കുക. 21 ദിവസത്തിനു ശേഷം തന്നെ ഇതിൽ വേരുകൾ വന്നു തുടങ്ങും. Credit: Haimavathi krishivlog