ഈ ഒരു സൂത്രം ചെയ്താൽ മതി കാന്താരി മുളകിന് ഭ്രാന്ത് പിടിച്ച പോലെ തിങ്ങി നിറയും! ചട്ടിയിലെ കിടിലൻ കാന്താരി മുളക്‌ കൃഷി!! | Kanthari Mulak Krishi

Kanthari Mulak Krishi :ചട്ടി മുഴുവൻ കാന്താരി മുളക്‌ തിങ്ങി നിറയാൻ ഈ ഒരു സൂത്രം ചെയ്താൽ മതി! ഇനി കാന്താരി മുളക് പൊട്ടിച്ചു മടുക്കും; കാന്താരി മുളക് നടുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്യൂ 100% റിസൾട്ട് ഉറപ്പ്! ചട്ടി മുഴുവൻ കാന്താരി മുളക്‌ തിങ്ങി നിറഞ്ഞു കായ്ക്കും. ചട്ടിയിലെ കാന്താരി മുളക്‌ കൃഷി. ചട്ടിക്കു അകത്ത് ചെയ്തെടുക്കാവുന്ന കാന്താരി കൃഷിയെ കുറിച്ച് നോക്കാം. വീട്ടു വളപ്പിൽ മുളക് കൃഷി ചെയ്യുന്നവർ ആണല്ലോ അധികവും. ഇതിന് കാരണം കാന്താരിമുളക്

കൊണ്ടുള്ള ഗുണങ്ങൾ ആണെന്ന് പറയാം. അച്ചാർ ഉണ്ടാക്കുവാനും കപ്പ ഉള്ള ചമ്മന്തി ആയിട്ട് അരയ്ക്കാനും കാന്താരിമുളക് ഏറെ നല്ലതാണ്. മാത്രമല്ല വേറെ പല ആവശ്യങ്ങൾക്കും കാന്താരിമുളക് ഉപയോഗിക്കുന്നുണ്ട്. കാന്താരിമുളക് കൃഷിയിൽ നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് വെള്ളീച്ച ശല്യം. 15 ദിവസം കൂടുമ്പോൾ വേപ്പെണ്ണ മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് വെള്ളീച്ച ശല്യം തടയാൻ സഹായിക്കുന്നു. ഇലകളൊക്കെ പഴുത്തു തുടങ്ങുകയാണെങ്കിൽ

സുഡോമോണസ് കൊടുക്കുന്നത് നല്ലതാണ്. ഒരു ലിറ്റർ വെള്ളത്തിൽ ഇരുപത് ഗ്രാം സ്യൂഡോമോണസ് എടുത്ത് ലയിപ്പിച്ചതിനു ശേഷം മണ്ണ് നനയുന്ന രീതിയിൽ കാന്താരി ചെടിയുടെ ചുവട്ടിലേക്ക് ഒഴിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. കൂടതെ ഇലയിലും തണ്ടുകളിലും കൂടി സ്പ്രേ ചെയ്ത് കൊടുക്കുക. സ്യൂഡോമോണസ് കൊടുക്കുക യാണെങ്കിൽ 15 ദിവസം കഴിഞ്ഞ് മാത്രമേ വേപ്പെണ്ണ മിശ്രിതം കൊടുക്കാറുള്ളൂ രണ്ടും കൂടി ഒരുമിച്ച് ഒരു കാരണവശാലും കൊടുക്കാൻ പാടുള്ളതല്ല.

ചട്ടി കാത്ത് ചകിരിയുടെ തണ്ട് ഗ്യാപ്പിട്ട് അടുക്കിയ ശേഷം വളങ്ങൾ ഒന്നും ചേർക്കാത്ത മണ്ണ് ഇട്ട് കൊടുക്കുക. കാന്താരി കൃഷിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായി കണ്ടു നോക്കി ഇതുപോലെ നിങ്ങളും വീട്ടിൽ കാന്താരി മുളക് കൃഷി ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. വീട്ടിൽ അടുക്കളത്തോട്ടം ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. Kanthari Mulak Krishi Video Credits : Malus Family

AgriculturecultivationfertilizerKanthari MulakKanthari mulakuKanthari Mulaku CultivationKanthari Mulaku KrishiKanthari mulaku krishi tipsMulak Krishi