Kattarvazha Krishi Using Coconut Shell : അലോവേര വളർത്തിയെടുക്കാൻ ഒരു ചിരട്ട മാത്രം മതിയാകും! അനവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കറ്റാർവാഴ അഥവാ അലോവേര. ഈയൊരു ചെടിയിൽ നിന്നും എടുക്കുന്ന ജെല്ല് സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിനും,ഹെയർ പാക്ക് നിർമ്മാണത്തിനുമെല്ലാം ഉപയോഗിക്കുന്നുണ്ട്. അതുപോലെ മുടി വളരുന്നതിന് ആവശ്യമായ എണ്ണ കാച്ചുന്നവർ കറ്റാർവാഴ അതിനായി ഉപയോഗപ്പെടുത്താറുണ്ട്.
ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ഒരു കറ്റാർവാഴയുടെ തൈ എങ്കിലും വീട്ടിൽ വച്ചു പിടിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. സ്ഥല പരിമിതി മ,ണ്ണിന്റെ ലഭ്യത കുറവ് എന്നിവ ഉള്ളവർക്ക് തീർച്ചയായും കറ്റാർവാഴ വളർത്തിയെടുക്കാനായി പരീക്ഷിക്കാവുന്ന ഒരു രീതിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ കറ്റാർവാഴയുടെ തൈ പിടിപ്പിച്ചെടുക്കാനായി ഉപയോഗിക്കുന്നത് ചിരട്ടയാണ്. കണ്ണുള്ള ചിരട്ട നോക്കി വേണം അതിനായി തിരഞ്ഞെടുക്കാൻ.
ചിരട്ടയുടെ കണ്ണ് മുഴുവനായും കുത്തി കളയേണ്ടതുണ്ട്. അതിനുശേഷം ചിരട്ടയിലേക്ക് അല്പം പോട്ട് മിക്സ്, മുട്ടത്തോട്, പഴത്തൊലി എന്നിവയുടെ മിശ്രിതം എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് കൊടുക്കുക.ശേഷം നടാൻ ആവശ്യമായ തയ്യെടുത്ത് ചിരട്ടയിലേക്ക് വേര് താഴേക്ക് നിൽക്കുന്ന രീതിയിൽ സെറ്റ് ചെയ്തു കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ കറ്റാർവാഴ നട്ടു കഴിഞ്ഞാൽ ഏകദേശം ഒരാഴ്ചയാകുമ്പോൾ തന്നെ അത് നല്ലതുപോലെ വേര് പിടിച്ച് വളരുന്നതാണ്. മാത്രമല്ല ആവശ്യത്തിനുള്ള വെള്ളം മാത്രമേ ചെടിയിലേക്ക് പോവുകയും ഉള്ളൂ.
ഇത്തരത്തിൽ നന്നായി വളർന്ന കറ്റാർവാഴ അതിനുശേഷം ഒരു വലിയ പോട്ടിലേക്ക് മാറ്റി കൊടുക്കേണ്ടതുണ്ട്. അതിനായി ഒരു പോട്ട് എടുത്ത് അതിന്റെ മുക്കാൽഭാഗം പോട്ട് മിക്സും അതിനുമുകളിൽ കുറച്ച് ഉള്ളിത്തോലും വിതറി കൊടുക്കാം. വീണ്ടും കുറച്ച് വളം ചേർത്ത് പോട്ട് മിക്സ് ഇട്ടുകൊടുത്ത് അതിനുമുകളിലായി ചെടി വച്ചു പിടിപ്പിക്കാവുന്നതാണ്. അതിന് ശേഷം വളർത്തിയെടുത്ത കറ്റാർവാഴ തൈ പോട്ടിലേക്ക് വെച്ച് നല്ലതുപോലെ മണ്ണിട്ട് സെറ്റ് ചെയ്തു കൊടുക്കാവുന്നതാണ്. ഈയൊരു രീതി ചെയ്യുന്നത് വഴി കറ്റാർവാഴ തൈ എളുപ്പത്തിൽ പിടിച്ച് കിട്ടുന്നതാണ്. Vdeo Credit : POPPY HAPPY VLOGS