Koval Krishi Tips Using Coconut Husk : കോവൽ കൃഷി തുടങ്ങാൻ ഇതിലും എളുപ്പമാർഗ്ഗം വേറെയില്ല! വളരെ കുറഞ്ഞ രീതിയിലുള്ള പരിചരണം കൊണ്ട് തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് കോവൽ. ഒരിക്കൽ പടർത്തി വിട്ട് കഴിഞ്ഞാൽ വളരെ പെട്ടെന്നു തന്നെ അത് പടർന്നു പന്തലിക്കുകയും നല്ല രീതിയിൽ കായ് ഫലങ്ങൾ നൽകുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും പലർക്കും കോവൽ കൃഷി ചെയ്യേണ്ട രീതിയെ പറ്റി അത്ര അറിവുണ്ടായിരിക്കില്ല.
അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കോവൽ കൃഷി രീതിയാണ് ഇവിടെ വിശദമാക്കുന്നത്. കൃഷി തുടങ്ങുന്നതിന് മുൻപായി തന്നെ നല്ല മൂത്ത തണ്ട് നോക്കി വെട്ടിയെടുത്ത് അത് വളർത്തിയെടുത്താണ് ചെടി പടർത്തിവിടേണ്ടത്. ഈയൊരു രീതിയിൽ ചെടി നട്ടുപിടിപ്പിക്കാനായി തേങ്ങയുടെ ചകിരിയോടു കൂടിയ തൊണ്ടിന്റെ ഭാഗം ഉപയോഗപ്പെടുത്താവുന്നതാണ്.
ആദ്യം തന്നെ തൊണ്ട് പൂർണ്ണമായും തുറന്ന് വച്ച ശേഷം അതിനകത്തേക്ക് അല്പം മണ്ണിട്ട് കൊടുക്കുക. ജൈവവള കമ്പോസ്റ്റ് മിക്സ് ചെയ്ത മണ്ണാണ് ഉപയോഗിക്കുന്നത് എങ്കിൽ ചെടി പെട്ടെന്ന് തന്നെ വളർന്നു കിട്ടുന്നതാണ്. മണ്ണിട്ടശേഷം മൂത്ത കമ്പ് നോക്കി മുറിച്ചെടുത്ത് അത് നടുക്കായി വെച്ചശേഷം തൊണ്ടിന് ചുറ്റും ഒരു നാരുപയോഗിച്ച് കെട്ടിയശേഷം മാറ്റിവെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ ചെടിയിൽ നിന്നും വേര് ഇറങ്ങി കിട്ടുന്നതാണ്.
ചെടിയുടെ വേര് നല്ല രീതിയിൽ പിടിച്ച് കിട്ടിക്കഴിഞ്ഞാൽ പിന്നീട് അത് റീപോട്ട് ചെയ്യാം. ഒന്നുകിൽ ഉപയോഗിക്കാത്ത പ്ലാസ്റ്റിക് ബക്കറ്റോ, കവറോ ഉണ്ടെങ്കിൽ അതിൽ കരിയിലയും മണ്ണും നിറച്ച് തൊണ്ടോടുകൂടി തന്നെ ചെടി ഇറക്കി വയ്ക്കാവുന്നതാണ്. കൂടാതെ പ്ലാസ്റ്റിക് ചാക്കുകൾ വീട്ടിലുണ്ടെങ്കിൽ അതിലും കരിയിലയും മണ്ണും നിറച്ച ശേഷം തൊണ്ടോടു കൂടിയ ചെടി ഇറക്കി വയ്ക്കാവുന്നതാണ്. ഈയൊരു രീതിയിൽ കോവൽ കൃഷി ചെയ്തെടുക്കുകയാണെങ്കിൽ നല്ല രീതിയിൽ കായ്ഫലങ്ങൾ ലഭിച്ചു തുടങ്ങുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS