മാവ് കുല കുലയായി പൂക്കാൻ ഇതു മാത്രം മതി! ഇനി മാങ്ങ പൊട്ടിച്ചു മടുക്കും; മാവ് പൂക്കാനും കുലക്കുത്തി കായ്ക്കാനും ഇങ്ങനെ ചെയ്യൂ!! | Mango Cultivation Using Rock Salt

Mango Cultivation Using Rock Salt

Mango Cultivation Using Rock Salt : മാവ് കുല കുലയായി പൂക്കാൻ ഇതു മാത്രം മതി! മാവ് പൂക്കാനും കുലക്കുത്തി കായ്ക്കാനും ഇങ്ങനെ ചെയ്യൂ. ഇനി കിലോ കണക്കിന് മാങ്ങ പൊട്ടിച്ചു മടുക്കും; പൂക്കാത്ത ഏത് മാവ് പൂക്കാനും കുലക്കുത്തി കായ്ക്കാനും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. പണ്ടൊക്കെ തെങ്ങിന് ഉപ്പിടുന്ന പരിപാടിയുണ്ടായിരുന്നു. അതായത് ഒക്ടോബർ നവംബർ മാസത്തിൽ ആണ് ഇങ്ങനെ ചെയ്യുന്നത്.

പ്രധാനമായിട്ടും തെങ്ങിന് തട എടുത്തു കല്ല് ഉപ്പ് ഇടാറുണ്ട്, എന്താണ് ഇതിനുള്ള ശാസ്ത്രീയവശം. ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം, ക്ലോറൈഡ് തെങ്ങിന് കൊടുക്കാൻ പറ്റുന്ന ഏറ്റവും കുറഞ്ഞ കാശിനു ഉള്ള വളമാണ്. തെങ്ങിന്റെ ഉല്പാദനം വർധിപ്പിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. പണ്ടുള്ള ആൾക്കാരൊക്കെ ഉൽപാദനം കൂട്ടാൻ തെങ്ങിൻ്റെ ചോട്ടിൽ രണ്ട് രണ്ടരക്കിലോ ഉപ്പ് ഇടുമായിരുന്നു. വരാൻപോകുന്ന വരൾച്ചയെ തടഞ്ഞു നിർത്താൻ ഉള്ള കപ്പാസിറ്റി

തേങ്ങുകൾക്ക് ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചുവട്ടിൽ ഉപ്പിട്ടു കൊടുക്കുന്നത്. ഉപ്പ് ഇടുമ്പോൾ ഉല്പാദനക്ഷമത നന്നായിട്ട് കൂടുന്നതിൻ്റെ തെളിവാണ് തീരപ്രദേശത്തുള്ള തെങ്ങുകളിൽ തേങ്ങയുടെ ഉത്പാദനം കൂടുതൽ ആയിരിക്കുന്നത്. യാതൊരു രാസവളപ്രയോഗം ചെയ്തിട്ടില്ലെങ്കിലും തീരപ്രദേശത്തുള്ള തെങ്ങുകൾക്ക് വളർച്ചയും ഉല്പാദനവും കൂടുതലായിരിക്കും. ഉൽപ്പാദനം കുറഞ്ഞ തെങ്ങുകളും ഉൽപാദനം കൂടിയ തെങ്ങുകളും

തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഉൽപാദനം കുറഞ്ഞ തെങ്ങുകൾക്ക് താരതമ്യേന പൊട്ടാസീയത്തിന്റെ അളവ് കുറവായിരിക്കും. പണ്ടു നമ്മൾ ഉപ്പ് തെങ്ങിൻ ചുവട്ടിൽ ഇടുവരുന്നങ്കിലും ഇടക്കാലത്ത് രാസവളങ്ങളുടെ കടന്നുവരവോടെ ഉപ്പ് ഉപയോഗിക്കുന്ന രീതി തന്നെ മാറി. ഉപ്പ് ഇടുമ്പോൾ നമുക്ക് രണ്ടു പ്രശ്നങ്ങളും ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. Video credit: നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam