Natural Hair Dye Using Curd : ഹെയർ ഡൈ ചെയ്യുക എന്നുള്ളത് ഇപ്പോൾ ഒരു സർവ്വസാധാരണമായ ഒരു കാര്യമായി മാറി കഴിഞ്ഞിരിക്കുന്നു. പണ്ടൊക്കെ ഡൈ യൂസ് ചെയ്യുന്നത് പ്രായമായ ആളുകളാണ് എന്നുണ്ടെങ്കിൽ ഇപ്പോൾ ചെറുപ്പക്കാർക്കും നരച്ച മുടി വന്നു തുടങ്ങി. ഇങ്ങനെയുള്ള അവസ്ഥ ആയതുകൊണ്ട് തന്നെ എല്ലാവരും ഡൈ വളരെ കോമൺ ആയി തന്നെ യൂസ് ചെയ്യുന്നുണ്ട്. എപ്പോഴും മാർക്കറ്റിൽ നിന്ന് കിട്ടുന്ന കെമിക്കലുള്ള ഡൈ ഉപയോഗിക്കുന്നത് നല്ലതല്ല. അതുകൊണ്ട് തന്നെ നമുക്കിത് വീട്ടിൽ സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കുന്നത് നോക്കാം.
അതിനായി ആദ്യം ഒരു ഇരുമ്പിന്റെ ചട്ടിയിലേക്ക് രണ്ട് ടീസ്പൂൺ കോഫി പൗഡറും അതുപോലെ തന്നെ രണ്ട് ടീസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയും ചേർത്തു കൊടുത്ത് മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് രണ്ട് ടീസ്പൂൺ കട്ട തൈര് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക. ഇത് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും റെസ്റ്റ് ചെയ്യാൻ വെക്കുക. ഇരുമ്പിന്റെ ചട്ടിയിൽ തന്നെ ചെയ്യാൻ വേണ്ടി ശ്രദ്ധിക്കുക. എങ്കില്‍ മാത്രമേ ഇരുമ്പിന്റെ അംശം ഡൈയിൽ ഉണ്ടാവുകയുള്ളു.
കാപ്പിപ്പൊടി നമ്മുടെ മുടിക്ക് നിറം നൽകുന്നതിന്റെ കൂടെ ഇത് വെളിച്ചെണ്ണയുമായി മിക്സ് ആവുമ്പോൾ ഇത് നമ്മുടെ തലയോട്ടിയുടെ രക്ത ഓട്ടം വർദ്ധിപ്പിക്കാനും സഹായിക്കും. ഇനി ഇത് നമ്മുടെ തലയിലേക്ക് തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂർ വെക്കുക. ശേഷം ചെമ്പരത്തിത്താളിൽ വെച്ച് വേണം കഴുകി കളയാനായിട്ട്. ഷാംപൂ ഒന്നും ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് നാച്ചുറലായി തന്നെ ഉള്ള ഒരു ബ്ലാക്ക് കളർ നമ്മുടെ മുടിക്ക് കിട്ടും.
കുറഞ്ഞത് 7 ദിവസം വരെ ഈ കളർ കിട്ടും. നാച്ചുറൽ ഡൈ ആയതുകൊണ്ട് തന്നെ നമുക്ക് എല്ലാ ആഴ്ചയും ഒരു തവണ വച്ച് ചെയ്യാൻ സാധിക്കും. കെമിക്കൽ ഒട്ടും ഇല്ലാത്തതു കൊണ്ട് തന്നെ വിശ്വസിച്ചു മുടിയിൽ തേച്ചു കൊടുക്കാം. എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്നും എങ്ങിനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്നും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇത് ട്രൈ ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Natural Hair Dye Using Curd Credit : Sabeena’s Magic Kitchen
Natural Hair Dye Using Curd: Easy Homemade Hair Care
- Curd can be used as a moisturizing ingredient in some traditional homemade hair-care mixtures.
- Combine fresh plain curd with suitable natural ingredients according to your preferred hair-care recipe.
- Apply the mixture evenly to the hair and avoid contact with the eyes.
- Leave it on for a short, comfortable period before rinsing thoroughly.
- Curd alone does not provide a reliable permanent hair dye or guaranteed grey-hair coverage.
- A small patch test is recommended before trying any new homemade hair mixture.
- Use fresh, plain curd without added sugar, flavoring or other ingredients.
- Wash the hair gently after the treatment to remove the mixture completely.
- Avoid applying homemade mixtures to an irritated or damaged scalp.
- Natural hair-care remedies can condition the hair, but they should not be presented as proven treatments for hair loss or premature greying.