Organic Fertilizer for Brinjal Cultivation : ടെറസ്സിൽ കൊമ്പൊടിയും വിധം വഴുതന കുലകുത്തി പിടിക്കാൻ ഈ ഒരു അത്ഭുത വളം മാത്രം മതി; ഇനി വഴുതന പൊട്ടിച്ചു മടുക്കും നൂറിരട്ടി വിളവ് കൊയ്യാം! യാതൊരു ചെലവുമില്ലാതെ വഴുതന എങ്ങനെ വളരെ പെട്ടെന്ന് വീട്ടിൽ നട്ട് കിളിർപ്പിച്ച് എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി വീട്ടിൽ തന്നെ നട്ടുവളർത്തിയ വഴുതനയുടെ വിത്ത് എടുക്കുകയാണെങ്കിൽ അത് ഏറ്റവും അനുയോജ്യമായിരിക്കും.
പഴുത്ത ഒരു വഴുതന എടുത്തശേഷം അതിന്റെ അരിക് ഭാഗം അല്പം ഒന്ന് മുറിച്ചു നോക്കാം. ഇതിൽ നിന്നും നമുക്ക് ആവശ്യത്തിന് വേണ്ട വിത്ത് എടുക്കാം. അതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് കൈ ഉപയോഗിച്ച് നന്നായി ഒന്ന് ഞെരുടി എടുക്കാവുന്നതാണ്. ഇപ്പോൾ വിത്ത് വഴുതനയുടെ മാംസത്തിൽ നിന്ന് വേർതിരിക്കുന്നത് കാണാൻ സാധിക്കും. ഇങ്ങനെ വേർപെട്ടു കിട്ടിയ വിത്ത്
സാധാ പോർട്ടിംഗ് മിക്സ് നിറച്ച ഒരു ചട്ടിയിലേക്ക് നട്ടു കൊടുക്കാവുന്നതാണ്. വളരെ ചെറിയ വിത്ത് ആയതു കൊണ്ട് തന്നെ ഒരുപാട് ആഴത്തിൽ വഴുതനയുടെ വിത്ത് കുഴിച്ചു വയ്ക്കേണ്ട ആവശ്യമില്ല. മണ്ണിൽ ഒന്ന് വിതറിയശേഷം അതിന് മുകളിലേക്ക് കുറച്ച് ചകിരിചോറ് ഇട്ടുകൊടുക്കാം. അതിനുശേഷം അല്പം വെള്ളം ഒന്ന് സ്പ്രേ ചെയ്തോ തളിച്ചോ കൊടുക്കാവുന്നതാണ്. വീട്ടിൽ തന്നെ നട്ടുവളർത്തിയ വഴുതനയുടെ വിത്ത്
ആയതിനാൽ ഇത് വളരെ പെട്ടെന്ന് കൂടിയാൽ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ കിളിർത്ത് വരുന്നതായി കാണാൻ സാധിക്കും. വഴുതനയുടെ ചെടി ആരും കണ്ടാൽ കണ്ണ് വയ്ക്കുന്ന രീതിയിൽ വളരെയധികം ആരോഗ്യത്തോടെയും ഭംഗിയോടെയും കിളിർത്ത് വരുന്നതിനും ചില ടിപ്പുകൾ പ്രയോഗിക്കാവുന്നതാണ്. ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. Video credit : Chilli Jasmine