മുഴുവൻ കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും! എത്ര പഴകിയ കഫവും ഇളക്കി കളയാൻ കിടിലൻ ഒറ്റമൂലി!! | Panikoorka Panam Kalkandam Benefits

Panikoorka Panam Kalkandam Benefits : മഴക്കാലമായാൽ കുട്ടികളും, പ്രായമായവരുമെല്ലാം ഒരേ രീതിയിൽ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കഫക്കെട്ട്, ചുമ,പനി എന്നിവയെല്ലാം. രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇത്തരം അസുഖങ്ങൾ പെട്ടെന്ന് പിടിപെടുന്നത്. മിക്കപ്പോഴും ചുമയെല്ലാം പിടിച്ചു കഴിഞ്ഞാൽ എത്ര മരുന്ന് കഴിച്ചാലും അത് പെട്ടെന്ന് മാറി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിൽ

ഉപയോഗിക്കാവുന്ന യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഒരു മരുന്നിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. കഫം ഇളക്കി കളയാനായി ഉപയോഗിക്കാവുന്ന ഒന്നാണ് പനിക്കൂർക്കയുടെ ഇല. ധാരാളം ഔഷധഗുണങ്ങൾ ഉള്ള പനിക്കൂർക്കയുടെ ഇല കുട്ടികൾക്കും പ്രായമായവർക്കും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താം. പനി, കഫക്കെട്ട്, ചുമ, ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം ഒരു ഒറ്റമൂലിയായി പനിക്കൂർക്കയുടെ ഇല

ഉപയോഗപ്പെടുത്താവുന്നതാണ്. അതോടൊപ്പം ഉപയോഗിക്കാവുന്ന മറ്റൊന്നാണ് പനങ്കൽക്കണ്ടം. സ്വാഭാവികമായ മധുരം നൽകുന്ന ഒരു വസ്തുവാണ് ഇത്. പനിക്കൂർക്കയില ഉപയോഗിക്കുന്നതിനു മുൻപായി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം ഒരു പാത്രം അടുപ്പത്ത് വച്ച് അതിലേക്ക് രണ്ട് ഗ്ലാസ് അളവിൽ വെള്ളമൊഴിച്ചു കൊടുക്കുക. പനിക്കൂർക്കയുടെ ഇല ചെറിയ കഷണങ്ങളാക്കി

വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കണം. ഇത് തിളച്ച് പകുതിയായി വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഈ വെള്ളം അരിച്ചെടുത്ത് മാറ്റിവയ്ക്കാം. അതിലേക്ക് പനങ്കൽക്കണ്ടം കൂടി ചേർത്ത ശേഷം 12 മണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി വെക്കണം. ഇങ്ങിനെ എടുത്തു വയ്ക്കുന്ന വെള്ളം കുട്ടികൾക്ക് ഒരു ടീസ്പൂൺ അളവിലും മുതിർന്നവർക്ക് രണ്ട് ടീസ്പൂൺ എന്ന അളവിലും മൂന്ന് നേരം വച്ച് കഴിക്കാവുന്നതാണ്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : Dr info health

healthPanam KalkandamPanikoorka