
പുതിയ സൂത്രം! ഈ പപ്പായ തണ്ട് മാത്രം മതി ബാൾസം ചെടി നിറഞ്ഞു പൂക്കാൻ.. തൈകൾ നിറയും തഴച്ചു വളരും.!! | Pappaya leaf for fast growing
Pappaya leaf for fast growing malayalam : ആവശ്യമില്ല എന്ന കാരണം കൊണ്ട് പലപ്പോഴും നമ്മൾ വീട്ടു പരിസരങ്ങളിൽ വലിച്ചെറിയുന്ന ഒന്നാണ് കപ്പളത്തണ്ട്. കപ്പളങ്ങ തോരൻ വയ്ക്കാനും മറ്റുമായി ഉപയോഗിക്കുന്ന കപ്പളയുടെ തണ്ട് എന്തിനുവേണ്ടി ഉപയോഗിക്കാമെന്ന് പലപ്പോഴും നമുക്ക് അറിയാൻ വഴിയില്ല. ഇന്ന് വളരെ എളുപ്പത്തിൽ പൂന്തോട്ടം പരിപാലിക്കുന്നതിനും പൂ ചെടി നടുന്നതിനുള്ള പോർട്ടിംഗ് മിക്സ് നിർമ്മിക്കുന്നതിന് യാതൊരു പണമുടക്കും ഇല്ലാതെ
കപ്പളത്തണ്ട് എങ്ങനെ ഉപയോഗിക്കാം എന്ന് ആണ് പറയുന്നത്. സാധാരണ നമ്മൾ പൂന്തോട്ടത്തിലെ പൂച്ചെടികൾ നടുന്നതിന് പോർട്ടിംഗ് മിക്സ് തയ്യാറാക്കുന്നതിന് വലിയ വില കൊടുത്താണ് ചെയ്യുന്നത്. വളങ്ങളും മറ്റും ധാരാളം ഇട്ട പോർട്ടിങ് മിക്സ് തയ്യാറാക്കുന്ന ആളുകൾ പറമ്പുകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഉണങ്ങിയ കപ്പളത്തണ്ടിന്റെ ഗുണങ്ങൾ പലപ്പോഴും ചിന്തിക്കാറില്ല. ഇന്ന് എങ്ങനെയാണ് ഉണങ്ങിയ കപ്പള തണ്ടു കൊണ്ട് വളരെ എളുപ്പത്തിൽ ഒരു പോർട്ടിംഗ് മിക്സ് തയ്യാറാക്കുന്നതെന്ന് നോക്കാം.

അതിനായി ആവശ്യം പോർട്ടിങ് മിക്സ് തയ്യാറാക്കുന്നതിനുള്ള ചെടിച്ചട്ടിയോ ഗ്രോബാഗോ ആണ്. പൂച്ചെടികൾ വളരെ നന്നായി വളരുന്നതിനും വെള്ളവും വളവും ചെടിക്ക് എളുപ്പം കിട്ടുന്നതിനും വേരോട്ടം വലിയ തോതിൽ വർധിപ്പിക്കുന്നതിനും ഈ പോർട്ടിംഗ് സഹായിക്കും. തെരഞ്ഞെടുത്ത് വെച്ച ഗ്രോബാഗിലേക്കോ ചെടിച്ചട്ടിയിലേക്കോ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഉണങ്ങിയ കപ്പള തണ്ടും ഇലയും മുറിച്ച് വിതറി ഇടാവുന്നതാണ്.
അതിനുശേഷം ഇതിലേക്ക് നടുവാൻ കരുതി വെച്ചിരിക്കുന്ന പൂച്ചെടിയോ മറ്റ് ഏത് ചെടിയാണോ അത് ഇതിലേക്ക് ഇറക്കിവെച്ചു കൊടുക്കാം. ശേഷം അല്പം ഉണക്ക കരിയില ഇതിനു മുകളിൽ ആയി വിതറി കൊടുക്കാം. വെള്ളവും വളവും വളരെ പെട്ടെന്ന് കിട്ടുന്നതിന് ഈ പോർട്ടിങ് മിക്സ് സഹായിക്കും. ഇലയും മറ്റുമായതു കൊണ്ട് ഇത് പൂർണ്ണമായും ചെടി വലിച്ചെടുക്കുകയും ചെടിയുടെ വേരോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. Video Credit : J’aime Vlog