തമിഴ്നാട്ടിലെ ഇഡ്ഡലിയുടെ രുചി രഹസ്യം ഇതാണ്! ഇഡ്ഡലി മാവ് പതഞ്ഞു പൊങ്ങാനും നല്ല മുല്ലപ്പൂ പോലെ സോഫ്റ്റ് ആവാനും കിടിലൻ സൂത്രം!! | Perfect Idli Making Recipe

Perfect Idli Making Recipe : രാവിലെ പ്രഭാതഭക്ഷണത്തിൽ മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് ഇഡ്ഡലി. എന്നാൽ പലപ്പോഴും ഇഡ്ഡലി ആവശ്യത്തിന് മൃദുവാകാതെ പോകുകയോ, പാകം കഴിഞ്ഞാലും കട്ടിയായി തോന്നുകയോ ചെയ്യാറുണ്ട്. മാവ് അരയ്ക്കുന്ന രീതിയിലും പുളിപ്പിക്കുന്ന സമയത്തും ചെറിയ ശ്രദ്ധ നൽകിയാൽ ഓരോ ഇഡ്ഡലിയും പഞ്ഞിപോലെ മൃദുവായി ലഭിക്കും. ഒരിക്കൽ കഴിച്ചാൽ നിർത്താൻ പറ്റില്ല ഈ തമിഴ്നാട് സ്റ്റൈൽ സോഫ്റ്റ്‌ ഇഡ്ഡലി. സോഫ്റ്റും പ്ലഫിയുമായ ഇഡ്ഡലി ഉണ്ടാക്കാം വളരെയെളുപ്പത്തിൽ. തമിഴ്നാട്ടിലെ ഇഡലിയുടെ രുചി രഹസ്യം ഇതാണ്. പുഴുങ്ങലരി വീട്ടിലുണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കാം വളരെ സോഫ്റ്റും, വായിലിട്ടാൽ അലിഞ്ഞു പോകുന്ന തരത്തിലുമുള്ള ഇഡ്ഡലി. പൊന്നിയരിയാണ് വീട്ടിലുള്ളതെങ്കിൽ അതു വെച്ചും ഇത് തയ്യാറാക്കാം. തമിഴ്നാട്ടിലെ മാവ് പതഞ്ഞു പൊങ്ങാനുള്ള സൂത്രം. എങ്ങനെയിത് ഉണ്ടാക്കാമെന്ന് നോക്കാം.

Ingredients

  • ഇഡ്ഡലി റൈസ് – രണ്ട് കപ്പ്
  • ഉഴുന്ന് – ഒരു കപ്പ്
  • ഉലുവ – ഒരു ടീ സ്പൂൺ
  • ചോറ് – ഒരു കപ്പ്
  • ഉപ്പ് – ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഇത് തയ്യാറാക്കാനായി ആദ്യം രണ്ട് കപ്പ് പുഴുങ്ങലരി/പൊന്നിയരി എടുക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് ഉഴുന്നും ഒരു ടീ സ്പൂൺ ഉലുവയും ചേർത്ത് നന്നായി കഴുകിയെടുക്കുക. ഇനി ഇത് കുതിരാനായി വെക്കുന്നതിന് മുമ്പ് ഒരു കപ്പ് ചോറും ഇതിലേക്ക് ചേർക്കുക. ശേഷം ബൗളിൽ നിറയെ വെള്ളമൊഴിച്ച് മൂന്നോ നാലോ മണിക്കൂർ കുതിരാനായി വെക്കാം. പിന്നീട് കുതിരാനായി വെച്ച വെള്ളം തന്നെ ഉപയോഗിച്ച് രണ്ടോ മുന്നോ തവണയായി ഇത് അരച്ചെടുക്കാം. വെള്ളം വറ്റിപോയിട്ടുണ്ടെങ്കിൽ ആവിശ്യത്തിനനുസരിച്ച് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇഡ്ഡലിക്കാണെങ്കിൽ തരിതരിപ്പായും, ദോശയ്ക്കാണെങ്കിൽ വെണ്ണ പോലെയും വേണം അരച്ചെടുക്കാൻ. ശേഷം ഒരു മൺകലത്തിലേക്ക് ഇത് മാറ്റുക. ഇനി നന്നായി ഇളക്കി യോജിപ്പിക്കുക. രാത്രി അരിയിട്ട് രാവിലെയാണ് അരയ്ക്കുന്നതെങ്കിൽ രാത്രി അരിയോടൊപ്പം തന്നെ ഉപ്പും കൂടി ചേർക്കാണ്ടതാണ്.

ഇനി ഇത് റെസ്റ്റ്‌ ചെയ്യാനായി വെക്കാം. തുടർന്ന് നന്നായി ഇളക്കി യോജിപ്പിച്ച് ചൂടാക്കി വെച്ച ഇഡ്ഡലി പാത്രത്തിലേക്ക് മാവ് ഒഴിച്ചു കൊടുക്കാം.മാവ് ഒഴിക്കുന്നതിന് മുമ്പായി ഈ പാത്രത്തിൽ അല്പം ബട്ടറോ, വെളിച്ചെണ്ണയോ പുരട്ടാവുന്നതാണ്. തുടർന്ന് രണ്ടു മിനിറ്റ് നേരം ഫുൾ ഫ്ലെയ്മിലിത് വേവിച്ചെടുക്കാം. അതിനുശേഷം മൂന്ന് മിനിറ്റ് ചെറിയ തീയിൽ വെച്ചും വേവിച്ചെടുക്കണം. വളരെ രുചികരവും പ്ലഫിയുമായ ഇഡ്ഡലി റെഡി. എങ്ങിനെയാണ് ഈ സോഫ്റ്റ് ഇഡ്ഡലി തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇത്‌പോലെ പ്ലഫി ഇഡ്ഡലി തയ്യാറാക്കി നോക്കൂ. Recipe Credit : Anithas Tastycorner

BreakfastIdliIdli BatterIdli RecipeKitchen TipsRecipeTasty RecipesTips and Tricks