
കോഴി കുഞ്ഞുങ്ങൾ പെട്ടെന്ന് വളരാനും അസുഖം വരാതിരിക്കാനും ഇങ്ങനെ ചെയ്യൂ.. കോഴി കുഞ്ഞ് പരിപാലനം.!! | Poults tips
കോഴി കുഞ്ഞുങ്ങളുടെ രോഗപ്രതിരോധശേഷി ക്കായി എന്തൊക്കെ ഭക്ഷണങ്ങൾ ആണ് കൊടുക്കേണ്ടത് എന്ന് കൂടാതെ എന്തൊക്കെ മരുന്നുകൾ ആണ് കൊടുക്കേണ്ടത് എന്നുള്ളതിനെ കുറിച്ച് വിശദമായി നോക്കാം. കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞു കഴിഞ്ഞാൽ പലരും പറയുന്ന ഒരു പ്രശ്നമാണ് തൂക്കം കുറഞ്ഞു പോയി അവ ചത്തുപോകുന്നു എന്നുള്ളത്. ഓരോ കോഴികളെയും
അനുസരിച്ചാണ് അവരുടെ ഭക്ഷണം ക്രമീകരിക്കേണ്ടത്. നാടൻ കോഴി സംഗരയിനം ബ്രോയിലർ കോഴി എന്നിങ്ങനെ പല ഇനങ്ങളിൽ ഉള്ളവയാണ്. ബ്രോയിലർ കോഴി കുഞ്ഞുങ്ങൾ ആണെങ്കിൽ ബ്രോയിലർ സ്റ്റാർട്ടർ ഫിനിഷർ അങ്ങനെ അവർക്ക് വേണ്ട ഭക്ഷണങ്ങൾ ആയിരിക്കണം കൊടുക്കേണ്ടത്. എന്നാൽ നാടൻ കോഴി കുഞ്ഞുങ്ങൾക്ക് സ്റ്റാർട്ടർ വാങ്ങിക്കൊടുക്കാം എങ്കിലും അവയുടെ വളർച്ച വളരെ സാവധാനത്തിൽ ആയിരിക്കും.
അരി പൊടിച്ചത് ഗോതമ്പ് പൊടിച്ചത് എന്നിവ ഒക്കെ നാടൻ കോഴി കുഞ്ഞുങ്ങൾക്ക് കൊടുക്കാവുന്നതാണ്. എന്നാൽ സങ്കരയിനം കോഴി കുഞ്ഞുങ്ങൾ പെട്ടെന്ന് പെട്ടെന്ന് വളരുന്ന കൊണ്ട് തന്നെ സ്റ്റാർട്ടർ വാങ്ങി കൊടുക്കേണ്ടതായി വരുന്നു. ഇതുപോലെ ഓരോ വിഭാഗം കോഴി കുഞ്ഞുങ്ങൾക്കും അവർക്ക് വേണ്ടതായ തീറ്റയാണ് വാങ്ങി കൊടുക്കേണ്ടത്. കോഴികളെ ഒരു പരിധിവരെ കൂട്ടിലിട്ട തീറ്റ കൊടുത്ത് വളർത്തി
അതിനുശേഷം പുറത്തേക്ക് ഇറക്കിവിടുന്ന ആയിരിക്കും നല്ലത്. നാടൻ കോഴി ക്കുഞ്ഞുങ്ങൾ ഉണ്ടായി കഴിഞ്ഞ കുറച്ചു നാളത്തേക്ക് സ്റ്റാർട്ടർ ഫുഡുകൾ കൊടുക്കും എങ്കിലും ഒന്ന് രണ്ടാഴ്ച കഴിഞ്ഞതിനുശേഷം സ്റ്റാർട്ട് ഫുഡ് കൂടെ അരി നുറുക്ക് ഗോതമ്പു നുറുക്ക് എന്നിവ കൂടി ചെയ്തു കൊടുക്കുന്നതാണ് നല്ലത്. Poults tips.. Video Credits : RESMI’S FARM TIPS